തലയ്ക്ക് സ്ഥിരതയുള്ളവര്‍ കോണ്‍ഗ്രസിനൊപ്പം പോകില്ലെന്ന് കാനം

കൊച്ചി:തലയ്ക്ക് സ്ഥിരതയുള്ളവര്‍ കോണ്‍ഗ്രസിനൊപ്പം പോകില്ലെന്ന് കാനം രാജേന്ദ്രൻ .കഴിഞ്ഞ ദിവസം സിപിഐയെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഇതിനുള്ള മറുപടിയാണ് കാനം നല്‍കിയിരിക്കുന്നത്. സിപിഐക്ക് യുഡിഎഫിലേക്കുള്ള വാതില്‍ തുറന്നു കിടക്കുകയാണെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. കുറിഞ്ഞി വിഷയത്തില്‍ റവന്യൂ-വനം വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെ് സിപിഐ-സിപിഎം തര്‍ക്കം രൂക്ഷമായിരുന്നു. ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടു നിന്നത് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പരസ്യമായി രംഗത്തെത്തുകയും ചെയ്തു. സിപിഐയുടെ ഈ ഇടയലാണ് ഇപ്പോള്‍ യുഡിഎഫിലേക്ക് തിരുവഞ്ചൂര്‍ ക്ഷണിക്കാന്‍ കാരണമായിരിക്കുന്നത്.