ഈ.മ.യൗ.വിന്റെ മൂന്നാം ടീസർ പുറത്തിറങ്ങി

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് ഈ. മ. യൗ.ചിത്രത്തിന്റെ മൂന്നാം ടീസർ പുറത്തിറങ്ങി.വിനായകൻ, ചെമ്പൻ വിനോദ് ജോസ്, ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഈശോ മറിയം യൗസേഫ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ. മ. യൗ.കൊച്ചി കേന്ദ്രമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജേഷ് കുളങ്ങര നിർമിക്കുന്ന ചിത്രത്തിന്റെ രചന പി.എഫ് മാത്യൂസാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.ഷൈജു ഖാലിദാണ് ഛായാഗ്രാഹകൻ. ഡിസംബറിൽ ഈ.മ.യൗ തീയേറ്ററുകളിലെത്തും.