ഹാദിയയ്ക്ക് സുരക്ഷ ശക്തം

ന്യൂഡല്‍ഹി: ഹാദിയയെ ഇന്ന് സേലത്തെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. കേരളഹൗസ് അധികൃതര്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. ഇതിനുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് നല്‍കുകയും ചെയ്‌തെന്നാണ് വിവരം.അച്ഛനും അമ്മയും സേലത്തേക്ക് പോകാന്‍ സാധ്യത.തത്കാലത്തേക്കു പഠനം പൂര്‍ത്തിയാക്കാനും ഡല്‍ഹിയില്‍ നിന്നു നേരെ സേലത്തെ മെഡിക്കല്‍ കോളജിലേക്കു പോകാനും തിങ്കളാഴ്ച ഹാദിയയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാദിയയെ ഇന്ന് തന്നെ സേലത്തെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.

കോളെജ് ഹോസ്റ്റലിലേക്കു പോകുന്നതുവരെ ഹാദിയ ഡല്‍ഹി കേരള ഹൗസില്‍ തുടരണമെന്നും സര്‍വകലാശാല ഡീന്‍ ഹാദിയയുടെ ലോക്കല്‍ ഗാര്‍ഡിയന്‍ പദവി വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.