ശശീന്ദ്രന്റെ തിരിച്ചുവരവ് വൈകും

കൊച്ചി: ഫോണ്‍കെണിയില്‍പ്പെട്ട മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് വൈകും. കേസ് റദ്ദാക്കാനുള്ള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ 12 ലേക്ക് മാറ്റി. ജുഡീഷ്യല്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രം തീരുമാനം എന്ന് ഹൈക്കോടതി പറഞ്ഞു.

അതേസമയം, ശശീന്ദ്രനം ഉടന്‍ മന്ത്രിയാക്കണമെന്ന് എന്‍സിപി  നേതാവ് പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. തീരുമാനം വൈകരുതെന്നും ഉടന്‍ എല്‍ഡിഎഫ് യോഗം ചേരണമെന്നും അദ്ദേഹം പറഞ്ഞു.ശശീന്ദ്രനുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായെന്നും അതുകൊണ്ട് തന്നെ കേസ് റദ്ദാക്കണമെന്നുമാണ് പരാതിക്കാരിയായ യുവതി ഹര്‍ജിയില്‍ പറയുന്നത്.

തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ നടക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിനെപ്പറ്റി അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷനും ശശീന്ദ്രന് ക്ലീന്‍ഷീറ്റ് നല്‍കിയിരുന്നു. എ.കെ ശശീന്ദ്രനെ കേസില്‍ മനപ്പൂര്‍വം കുടുക്കിയതായിരുന്നെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടായിരുന്നു.