എ.കെ ആന്റണി ആശുപത്രിയില്‍

ന്യൂഡല്‍ഹി: മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ ആന്റണിയെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡല്‍ഹിയിലെ റാം ലോഹ്യ ആശുപത്രിയിലാണ് ആന്റണിയിപ്പോള്‍. അടുത്ത 24 മണിക്കൂര്‍ ആന്റണി നിരീക്ഷണത്തിലായിരിക്കുമെന്ന് ആശുപത്രി അധികൃതര്‍
അറിയിച്ചു.