നിയമോപദേശം കിട്ടിയ ശേഷം മാത്രമേ ഹാദിയയെ കാണുകയുള്ളുവെന്ന് ഷെഫിന്‍ ജഹാന്‍

കോയമ്പത്തൂര്‍: നിയമോപദേശം കിട്ടിയ ശേഷം മാത്രമേ ഹാദിയയെ കാണുകയുള്ളുവെന്ന് ഷെഫിന്‍ ജഹാന്‍. നിലവിലെ സാഹചര്യത്തില്‍ ഹാദിയയ്ക്ക് കത്തെഴുത്തിയിട്ടുണ്ടെന്നും ഇത് വെള്ളിയാഴ്ച ഹാദിയയ്ക്ക് ലഭിക്കുമെന്നും ഷെഫിന്‍ പറഞ്ഞു.

ഹാദിയയെ കാണാന്‍ ഷെഫിന്‍ ജഹാന് അനുമതി ലഭിച്ചിരുന്നു. സേലത്തെ കാമ്പസില്‍ വെച്ച് ഷെഫിന് ഹാദിയയെ കാണാമെന്ന് കോളജ് ഡീന്‍ അറിയിച്ചിരുന്നു. പൊലിസ് സാന്നിധ്യത്തില്‍ ഹാദിയെ സന്ദര്‍ശിക്കാനാണ് അനുമതി നല്‍കിയിരുന്നത്.