മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 127.9 അടിയായി. തുടര്‍ച്ചയായി ചെയ്യുന്ന മഴയാണ് ജലനിരപ്പ് ഉയരുന്നതിന് ഇടയാക്കിയത്.അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 16000 ഘന അടിയായി വര്‍ധിച്ചിട്ടുണ്ട്. ഒരു ദിവസം കൊണ്ട് ആറടിയുടെ വര്‍ധനവാണുണ്ടായത്.