ദിലീപ് കാവ്യയുടെ കവിളില്‍ കടിക്കുന്ന പോസ്റ്റര്‍ മഞ്ജുവിനെ ചൊടിപ്പിച്ചു.

കാവ്യയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ മഞ്ജുവാര്യര്‍ കേണപേക്ഷിച്ചെന്ന് സിസ്റ്റര്‍ ജെസ്മി

തിരുവനന്തപുരം: കാവ്യാമാധവനുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍, വിവാഹമോചനത്തിന് മുമ്പ് മഞ്ജുവാര്യര്‍ കേണപേക്ഷിച്ചെന്ന് സിസ്റ്റര്‍ ജെസ്മി. ആഗസ്റ്റ് 26ലെ ഫെയ്‌സ്ബുക്ക് പൊസ്റ്റിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം… വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയില്‍ പ്രണയിനിയുടെ കവിളില്‍ നായകന്‍ കടിക്കുന്ന വലിയ പോസ്റ്ററുകള്‍ മഞ്ജുവാര്യരെ വേദനിപ്പിച്ചു. എന്നത് കേട്ടുകേള്‍വിയാണ്. എന്നാല്‍ വിവാഹമോചനത്തിന് മുമ്പ് കാവ്യയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ഭാര്യ കേണപേക്ഷിച്ചു എന്ന വിവരം അവളുടെ ഏറ്റവും അടുത്ത സുഹൃത്ത് എന്നോട് നേരിട്ട് പങ്കുവച്ചു എന്നതാണ് വാസ്തവം.

അടൂരിന്റെ പിന്നെയും എന്ന സിനിമ ഇറങ്ങിയപ്പോഴാണ് ഇക്കാര്യം സിസ്റ്റര്‍ എഴുതിയത്. മഞ്ജുവിന്റെ യാചന നിരസിച്ച ഭര്‍ത്താവിനെ താമസം വിനാ കൈവിട്ടതിന്റെ ചൂടാറും മുമ്പേ അടൂര്‍ താരജോഡികളെ യോജിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്തോ ഒരു വല്ലായ്മ തോന്നിയിരുന്നു. എന്നിട്ടും അടൂര്‍ സിനിമകളുടെ ആരാധികയായ ഞാന്‍ പ്രതീക്ഷ കൈവിടാതെ പിന്നെയും എന്ന സിനിമക്കായി കാത്തിരുന്നു എന്നും പോസ്റ്റില്‍ പറയുന്നു.

untitled-1-copy