ബുള്ളറ്റ് ട്രെയിന്‍ വേണ്ടാത്തവർക്ക് കാളവണ്ടി ഉപയോഗിക്കാമെന്ന് നരേന്ദ്രമോദി

ഗാന്ധിനഗര്‍ : ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ വിമർശിക്കുന്നവർക്കും , പദ്ധതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ്സിനും യാത്രയ്ക്കായി കാളവണ്ടി ഉപയോഗിക്കാമെന്ന് നരേന്ദ്രമോദി പറഞ്ഞു.ബറൂച്ചിന് സമീപം അമോദില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.അഹമ്മദാബാദ്- ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ബറൂച്ചിലൂടെയാണ് കടന്നു പോകുന്നത്. ജപ്പാന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി ജനങ്ങൾക്ക് വേഗത്തിൽ സഞ്ചാരം സാധ്യമാക്കുന്നതിനൊപ്പം കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് കാളവണ്ടിയിലൂടെ സഞ്ചരിക്കാം. ഞങ്ങളുടെ കഴിവിന് അനുസരിച്ച് ഞങ്ങള്‍ കാര്യങ്ങള്‍ ചെയ്യുന്നു. നിങ്ങള്‍ക്ക് സാധിക്കുന്നതുപോലെ നിങ്ങളും ചെയ്‌തോളൂ-മോദിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.