പൂന്തുറയില്‍ ആശ്വാസ വാക്കുകളുമായി വി.എസ്

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ ഉറ്റവരുടെ വേര്‍പാടില്‍ വേദന അനുഭവിക്കുന്ന പൂന്തുറയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി ഭരണപരിഷ്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ എത്തി.പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കാന്‍ എന്തെല്ലാം കാര്യങ്ങല്‍ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യാന്‍ എന്നും കൂടെയുണ്ടാകുമെന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ ദുരിതം കേന്ദ്ര സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.മത്സ്യത്തൊഴിലാളികളുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നു. നിങ്ങളുടെ പരാതികള്‍ കേട്ടതു പോലെ തന്നെ വിഴിഞ്ഞത്തുള്ളവരേയും എനിക്ക് കാണേണ്ടതുണ്ട് എന്ന് പറഞ്ഞാണ് വി.എസ് വാക്കുകള്‍ അവസാനിപ്പിച്ചത്.സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് വിഎസ് എത്തിയത്.