രാഹുല്‍ ഗാന്ധിയുടെ കീഴില്‍ കോണ്‍ഗ്രസ്സിന്റെ ഭാവി ശോഭനമായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഡോ. കരണ്‍ സിംഗ്.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കീഴില്‍ കോണ്‍ഗ്രസ്സിന്റെ ഭാവി ശോഭനമായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഡോ. കരണ്‍ സിംഗ്.

പാര്‍ട്ടി നേതൃത്വം സോണിയ ഗാന്ധിയില്‍ നിന്നും രാഹുലിന് ഏറ്റെടുക്കാനുള്ള സമയമായെന്നും, ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരനായ രാഹുല്‍ ഗാന്ധിയില്‍ പാര്‍ട്ടിക്കു വിശ്വാസമുണ്ടെന്നും, യുവതലമുറ കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിലൂടെ പാര്‍ട്ടിയുടെ ഭാവി കൂടുതല്‍ ശോഭനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.മാത്രമല്ല, സോണിയാ ഗാന്ധിയുടെ നേതൃത്വം പാര്‍ട്ടിയെ ഉയരങ്ങളില്‍ എത്തിച്ചുവെന്നും കരണ്‍ സിംഗ് ചൂണ്ടിക്കാട്ടി.