ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ ഇനി തന്റെ ഫോട്ടോ വേണ്ടെന്ന് പി.ജയരാജന്‍

കണ്ണൂര്‍: പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നു വരുന്ന സമയത്ത് സ്വന്തം ഫോട്ടോ ഉള്‍പ്പെടുത്തി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വെക്കുന്നതിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍.ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം തന്റെ ആവശ്യം അറിയിച്ചിരിക്കുന്നത്.

ഫേയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ

സിപിഐ(എം) സമ്മേളനങ്ങൾ വലിയ ജന പങ്കാളിത്തത്തോട് കൂടി നടന്നുവരികയാണ്.
ജനങ്ങളാകെ മുൻകൈ എടുത്തുകൊണ്ട് വിപുലമായ പ്രചാരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.എന്നാൽ ചിലയിടങ്ങളിൽ എന്റെ ഫോട്ടോ ഉൾക്കൊള്ളുന്ന ഫ്ളക്സ് ബോർഡുകൾ ഉയർത്തിയതായി കാണാൻ കഴിഞ്ഞു.അത്തരം പ്രവർത്തനങ്ങളിൽ നിന്ന് അവർ പിന്മാറണം.ഇതുയർത്തി ശത്രു മാധ്യമങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.അതിനു സഹായകരണമാണ് ഇത്തരം ബോർഡുകൾ.
സമ്മേളനങ്ങളുടെ ഭാഗമായി പാർട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്.
ഈ ഉദ്ദേശം സാധ്യമാക്കുന്നതിന് വേണ്ടിയാണ് എല്ലാവരും പ്രവർത്തിക്കേണ്ടത്.