516 മത്സ്യത്തൊഴിലാളികള്‍ കൂടി തീരത്തെത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പെട്ടു കടലില്‍ കുടുങ്ങിയ 40 ബോട്ടുകള്‍ ഗുജറാത്തില്‍ സുരക്ഷിതമായി എത്തിയതായി വിവരം ലഭിച്ചു.
ഗുജറാത്തിലെ വെരാവല്‍ തീരത്താണ് ബോട്ടുകള്‍ എത്തിയത്. 516 മത്സ്യത്തൊഴിലാളികള്‍ ഈ ബോട്ടുകളില്‍ ഉണ്ട്. ഇവരെല്ലാം സുരക്ഷിതരാണെന്ന് ഗുജറാത്ത് തീര സംരക്ഷണ സേന അറിയിച്ചു.
കഴിഞ്ഞ ദിവസം 68 ബോട്ടുകള്‍ മഹരാഷ്ട്രാ തീരത്ത് അടുത്തിരുന്നു. 952 മത്സ്യത്തൊളിലാളികളാണ് ബോട്ടുകളില്‍ ഉണ്ടായിരുന്നത്.
കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഉള്ളവരും തമിഴ്‌നാട്ടില്‍നിന്നുള്ളവരും ബോട്ടില്‍ ഉള്ളതായി തീരസംരക്ഷണ സേന അറിയിച്ചു.