കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.  അദ്ദേഹത്തെ ഇന്നു തന്നെ പാര്‍ട്ടി അധ്യകഷനായി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പ്രവര്‍ത്തകസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ഒപ്പമെത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്. ഇന്ന് വൈകീട്ട് 3 മണിക്കാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയ പരിധി അവസാനിക്കുക.

പത്തൊന്‍പത് വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെത്തുന്നത്. കാല്‍ നൂറ്റാണ്ടിന് ശേഷമാണ് ഒരു യുവാവ് കോണ്‍ഗ്രസിന്റെ തലപ്പത്തെത്തുന്നത്. ഇന്ദിരാഗാന്ധിയുടെ മരണ ശേഷം രാജീവ് ഗാന്ധി സ്ഥാനമേല്‍ക്കുമ്പോള്‍ 41 വയസ്സായിരുന്നു പ്രായം. 1991ല്‍ മരിക്കുന്നതുവരെ അദ്ദേഹം സ്ഥാനത്തു തുടര്‍ന്നു. രാഹുലിന് 47 വയസ്സാണ് പ്രായം.