വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫെറൻസിനു ന്യൂജേഴ്സി ആഥിത്യമരുളും

ജിനേഷ് തമ്പി

ന്യൂജേഴ്സി:  മലയാളികളുടെ  സുപ്രസിദ്ധ  ഗ്ലോബൽ  സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ പതിനൊന്നാമത് ബയനിയൽ ഗ്ലോബൽ കോൺഫെറൻസിനു  അമേരിക്കയിലെ “ഗാർഡൻ സ്റ്റേറ്റ്”    ന്യൂജേഴ്സി വേദിയാകും.

“ഡൈനർ ക്യാപ്പിറ്റൽ ഓഫ് ദി വേൾഡ്”  എന്ന പേരിൽ ലോകമെമ്പാടും പ്രസിദ്ധമായ  ന്യൂജേഴ്‌സി  വേൾഡ് മലയാളി കൗൺസിലിന്റെ ജന്മനാട് കൂടിയാണ്

ന്യൂജേഴ്‌സിയിലെ  മനോഹരമായ ഐസ് ലിൻ നഗരത്തിലുള്ള റിനൈസൻസ് വുഡ് ബ്രിഡ്‌ജ്‌ ഹോട്ടലിൽ  2018  ഓഗസ്റ്റ് 24, 25, 26  (വെള്ളി, ശനി, ഞായർ) തീയതികളിലാണ് WMC  ന്യൂജേഴ്‌സി പ്രൊവിൻസ് ആതിഥ്യമരുളുന്ന ത്രിദിന ഗ്ലോബൽ കോൺഫറൻസ്  ക്രമീകരിച്ചിരിക്കുന്നത്

ലോകമെമ്പാടുമുള്ള  വേൾഡ് മലയാളി കൌൺസിൽ റീജിയൻ/പ്രൊവിൻസുകളിൽ നിന്നുള്ള  പ്രതിനിധികളും, കലാ,രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ അസുലഭ പ്രതിഭകളും പങ്കെടുന്ന ഈ  ഗ്ലോബൽ കോൺഫറൻസ്  ബിസിനസ്/യൂത്ത്/വനിതാ ഫോറങ്ങൾ  കേന്ദ്രീകരിച്ചിട്ടുള്ള സമഗ്ര ചർച്ചകൾക്കും മറ്റു കലാ, സാംസ്‌കാരിക പ്രാധാന്യമുള്ള വൈവിധ്യമാർന്ന പരിപാടികൾക്കും  വേദിയാകും.

വേൾഡ് മലയാളി കൗൺസിൽ 2016 ഓഗസ്റ്റ് മാസത്തിൽ ബാംഗ്ലൂരിൽ നടത്തിയ ഗ്ലോബൽ കോൺഫറൻസിലാണ് ന്യൂജേഴ്സിയിൽ  വെച്ച്  2018 ലെ കോൺഫെറൻസ് നടത്തുവാൻ ഉള്ള തീരുമാനം കൈ കൊണ്ടത് . ഗ്ലോബൽ എക്സിക്യൂട്ടീവ് കൌൺസിലിൽ   അമേരിക്കൻ റീജിയനെ  പ്രതിനിധീകരിച്ചു പങ്കെടുത്ത ന്യൂജേഴ്‌സി  പ്രൊവിൻസ്  ചെയർമാൻ തോമസ് മൊട്ടക്കലും പ്രസിഡണ്ട് തങ്കമണി അരവിന്ദനുമാണ് കോൺഫെറൻസിനു ചുക്കാൻ പിടിക്കുവാനുള്ള സ്തുത്യർഹമായ ചുമതലയുമായി മടങ്ങിയത്.

ഗ്ലോബൽ കോൺഫറൻസ് നടത്തിപ്പിനായി  ശ്രീ. തോമസ് മൊട്ടക്കൽ  (ചെയർമാൻ) , ശ്രീമതി.തങ്കമണി അരവിന്ദൻ (കൺവീനർ), വിദ്യ കിഷോർ (സെക്രട്ടറി), ശോഭ ജേക്കബ് (ട്രെഷറർ), സോമൻ ബേബി (അഡ്വൈസറി ചെയർ),  ജോർജ് പനക്കൽ (കോ ചെയർ),  കോ കൺവീനർ (ജയ് കുളമ്പിൽ , സാബു ജോസഫ്, എസ്.കെ.ചെറിയാൻ,തോമസ് എബ്രഹാം), റീജിയൻ കോഓർഡിനേറ്റർ(പി. സി.മാത്യു -അമേരിക്ക റീജിയൻ  ,ബാബു ചാക്കോ-ആഫ്രിക്ക റീജിയൻ ,സി. യു.മത്തായി – മിഡൽ ഈസ്റ്റ് റീജിയൻ , ഗോപ വർമ്മ – ഫാർ ഈസ്റ്റ് റീജിയൻ , അബ്ബാസ് ചേലാട്ട് – ഓസ്ട്രേലിയ റീജിയൻ ,ഡേവിസ് ടി – യൂറോപ്പ് റീജിയൻ, ഷിബു രാഘുനാഥൻ- ഇന്ത്യ റീജിയൻ) എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയും  വിവിധ പ്രോഗ്രാം കമ്മിറ്റി ചെയറുകളും പ്രവർത്തിച്ചു വരുന്നു.

കമ്മിറ്റി ചെയർ:  പ്രോഗ്രാം (സോഫി വിൽസൺ), ബ്രാൻഡിംഗ് ആൻഡ് ഔട്ട്റീച് (ചാക്കോ കോയിക്കലേത്), റിസപ്ഷൻ (രുഗ്മിണി പദ്മകുമാർ, ഷീല ശ്രീകുമാർ), കൾച്ചറൽ (രാജൻ ചീരൻ), ലോജിസ്റ്റിക്‌സ് (ഡോ:ഗോപിനാഥൻ നായർ), അവാർഡ്‌സ് ആൻഡ് സ്കോളർഷിപ് (ടി .വി .ജോൺ), ബിസിനസ് (ഷാജി ബേബി ജോൺ), രജിസ്‌ട്രേഷൻ (പിന്റോ ചാക്കോ , രവി കുമാർ), മീഡിയ ആൻഡ് പബ്ലിസിറ്റി (ജിനേഷ് തമ്പി), പബ്ലിക് റിലേഷൻ (അലക്സ് കോശി , ഡോ ജോർജ് ജേക്കബ്), ഡിജിറ്റൽ ടെക്നോളജി (സുധീർ നമ്പ്യാർ), ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ(ഇർഫാൻ മാലിക്-ആസ്‌ട്രേലിയ റീജിയൻ), ഹോസ്പിറ്റാലിറ്റി (സോമൻ ജോൺ തോമസ്), ലീഗൽ (തോമസ് വിനു അലൻ),യൂത്ത് (പ്രീതി മാലയിൽ – യൂറോപ്പ് റീജിയൻ,ജോജി തോമസ്), വനിതാ ഫോറം (ഷൈനി രാജു), ആരോഗ്യം (ഡോ എലിസബത്ത് മാമൻ പ്രസാദ്)

2018  ഓഗസ്റ്റ് 24 വെള്ളിയാഴ്ച തുടക്കം കുറിക്കുന്ന ഗ്ലോബൽ കോൺഫെറൻസ് അന്നേ ദിവസം ക്രൂയിസ് നൈറ്റ്  സംഘടിപ്പിച്ചിട്ടുണ്ട്.  ഓഗസ്റ്റ് 25  ശനിയാഴ്ച അമേരിക്കയിൽ ഒരു  പൊന്നോണം എന്ന ആശയത്തിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഒട്ടേറെ  ഓണ പരിപാടികളും , വിഭവ സമൃദ്ധമായ ഓണസദ്യയും  പരിപാടികളുടെ ഭാഗമായിരിക്കും.

ഓഗസ്റ്റ് 26  ഞായറാഴ്‌ച  ഗ്ലോബൽ  കോൺഫറൻസ് വൈവിധ്യമാർന്ന ബിസിനസ്, യൂത്ത്, വനിതാ ഫോറം മേഖലകളിൽ സമകാലീക പ്രസക്തമായ വിഷയങ്ങളിൽ ചർച്ചയും, മീറ്റിംഗുകളും സംഘടിപ്പിക്കും.

കോൺഫറൻസ് കൺവീനർ തങ്കമണി അരവിന്ദൻ ലോകമെമ്പാടുമുള്ള  മലയാളികളെ പ്രതിനിധീകരിച്ചു നൂറിൽ പരം  വേൾഡ് മലയാളി കൌൺസിൽ പ്രൊവിൻസുകളിൽ നിന്നും അനേകം പ്രതിനിധികൾ ഒരേ കുടകീഴിൽ ന്യൂജേഴ്‌സിയിൽ  അണിനിരക്കുവാനുള്ള അസുലഭ അവസരമായി ഈ കോൺഫെറൻസിനെ വിശേഷിപ്പിച്ചു. എല്ലാ റീജിയൻ/പ്രൊവിൻസുകളിൽ നിന്നും കോൺഫെറൻസിനു വേണ്ടി ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത് എന്നും കൺവീനർ അറിയിച്ചു.

ആരെയും കാണുവാൻ  മോഹിപ്പിക്കുന്ന  ലോക വ്യാപാര വ്യവസായ സാംസ്കാരിക തലസ്ഥാനമായ ന്യൂ യോർക്ക് നഗരത്തിനെ  ചുംബിച്ചു നില കൊള്ളുന്ന പൂങ്കാവന സംസ്ഥാനമായ ന്യൂജേഴ്‌സിയിൽ  2018 ലെ പൊന്നോണം ആഘോഷിക്കാനും ആഗോള മലയാള സംഗമത്തിന്റെ ഭാഗം ആവനും എവരെയും ക്ഷണിക്കുന്നതായി ചെയർമാൻ തോമസ് മൊട്ടക്കൽ അറിയിച്ചു

വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ പ്രസിഡണ്ട് ഡോ. എ.വി അനൂപ്  ഗ്ലോബൽ കോൺഫറൻസിൻറെ ഭാഗമാവാൻ കഴിഞ്ഞതിൽ അത്യന്തം സന്തോഷം രേഖപ്പെടുത്തി. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒത്തുചേരുവാനും, ആശയവിനിമയം നടത്തുവാനും  WMC ഗ്ലോബൽ കോൺഫറൻസ് വേദി ആവുന്നത് കേരളത്തിന്ന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളിലും ,  കോൺഫെറെൻസിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ വ്യക്തിഗത നിലയിലും വലിയ നേട്ടകൾക്കു കാരണമാകും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു

ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ 1995 ഇൽ ന്യൂജേഴ്‌സിയിൽ തുടക്കം കുറിച്ച WMC  22 ഇൽ പരം വർഷങ്ങൾകൊണ്ട്  ലോകമലയാളി സമൂഹത്തിനു നെറ്റ് വർക്കിംഗ്  സംവിധാനം ഒരുക്കുന്നതിലും , മലയാളികളുടെ ക്ഷേമത്തിനും, സുസ്ഥിതിക്കും വേണ്ടി നിലകൊള്ളുന്ന നിർണായകമായ  വലിയ ശക്തിയായി വളർന്നു എന്ന് അഭിപ്രായപ്പെട്ടു. 60 ഇൽ ഏറെ ഗ്ലോബൽ സിറ്റികളിൽ പ്രാധിനിത്യം ഉള്ള WMC   ഐക്യത്തോടെയും , ഒരുമയോടെയുമാണ് പ്രവർത്തിച്ചു വരുന്നതും  എന്ന് ഐസക് ജോൺ പട്ടാണിപ്പറമ്പിൽ എടുത്തു പറഞ്ഞു. വരുന്ന ഗ്ലോബൽ കോൺഫെറൻസ് ഭാരതീയർക്ക് മൊത്തമായും, മലയാളികൾക്ക് പ്രേത്യകിച്ചും, വലിയ മുതൽക്കൂട്ടാകും എന്ന് പ്രത്യാശ രേഖപ്പെടുത്തി

അമേരിക്ക റീജിയൻ പ്രസിഡണ്ട് പി .സി .മാത്യു , ഗ്ലോബൽ സെക്രട്ടറി ടി. പി. വിജയൻ, ട്രഷർ ജോബിൻസൺ കോട്ടത്തിൽ , കോൺഫെറൻസ് സെക്രട്ടറി വിദ്യ കിഷോർ  എന്നിവർ   ന്യൂജേഴ്സി ഗ്ലോബൽ കോൺഫെറൻസും അതിനോട് അനുബന്ധിച്ചു നടക്കുന്ന കൺവെൻഷനും മറ്റു പരിപാടികളും വമ്പിച്ച  വിജയമായിരിക്കുമെന്നും ലോകമെമെമ്പാടുമുള്ള മലയാളി സമൂഹത്തിനു  ജനപങ്കാളിത്വത്തിന്റെ മറ്റൊരു ഉജ്വല  നേർകാഴ്ച യായി മാറുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു

കോൺഫെറൻസിനു വേണ്ടിയുള്ള റെജിസ്‌ട്രേഷൻ ഫോറം അടുത്ത തന്നെ ലഭ്യമാവുമെന്നു രജിസ്‌ട്രേഷൻ കമ്മിറ്റി ചെയറിനു വേണ്ടി പിന്റോ ചാക്കോ, രവി കുമാർ എന്നിവർ അറിയിച്ചു

വാർത്ത – ജിനേഷ് തമ്പി