പി.കെ. ഗംഗാധരന്‍ നായര്‍ (76) നിര്യാതനായി

കോഴഞ്ചേരി: ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പി. ജി. സുരേഷ് കുമാറിന്റെ പിതാവ് ഇടപ്പാവൂര്‍ പൂക്കാമണ്ണില്‍ പി.കെ. ഗംഗാധരന്‍ നായര്‍ (76) നിര്യാതനായി. സംസ്കാരം നടത്തി . ആള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്‍ഡ് സ്ക്രൈബ്സ് അസോസിയേഷന്‍ സ്ഥാപക ജനറല്‍സെക്രട്ടറി, 694 -ാം നമ്ബര്‍ എന്‍.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ് , ഇടപ്പാവൂര്‍ ദേവീക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്, അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം ജോ. സെക്രട്ടറി, പള്ളിയോട സേവാസംഘം വൈസ് പ്രസിഡന്റ്, മേലുകര ചിറ്റേടത്ത് കുടുംബയോഗം പ്രസിഡന്റ്, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ വി.ജി. ചെല്ലമ്മ. മറ്റുമക്കള്‍ : സുചിത്ര, സുലേഖ (അദ്ധ്യാപികമാര്‍). മരുമക്കള്‍: സതീഷ് വാസുദേവന്‍ (കോണ്‍ട്രാക്ടര്‍), അജി ആര്‍. കര്‍ത്താ (അഭിഭാഷകന്‍), പ്രസീദ (അദ്ധ്യാപിക).