ഇനി കള്ള് കുടിക്കാനുള്ള പ്രായപരിധി 23

തിരുവനന്തപുരം: മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്താന്‍ തീരുമാനം. 21 വയസില്‍ നിന്ന് 23 വയസാക്കി ഉയര്‍ത്താനാണ് മന്ത്രിസഭ തീരുമാനിച്ചത്. ഇതിനായി അബ്കാരി നിയമം ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ് ഇറക്കും. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.