നാമനിര്‍ദേശ തള്ളിയ തീരുമാനം ജനാധിപത്യത്തിനേറ്റ അടിയാണെന്ന് നടന്‍ വിശാല്‍

ചെന്നൈ: തന്റെ നാമനിര്‍ദേശ തള്ളിയ തീരുമാനം ജനാധിപത്യത്തിനേറ്റ അടിയാണെന്ന് നടന്‍ വിശാല്‍. ഇത് ജനാധിപത്യത്തെ അപഹസിക്കുന്നതിന് തുല്യമാണ്. എന്ത് കൊണ്ടാണ് തന്റെ പത്രികക്ക് മാത്രം പ്രത്യേക സൂക്ഷ്മ പരിശോധനെയെന്നും വിശാല്‍ ചോദിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു നാടകം അരങ്ങേറിയത്. സ്ഥാനാര്‍ത്ഥിയെ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമാണെന്നാരോപിച്ച് ആദ്യം വിശാലിന്റെ പത്രിക തള്ളി. തുടര്‍ന്ന ശക്തമായ പ്രതിഷേധമുണ്ടായി. വിശാല്‍ റിട്ടേണിങ് ഓഫിസറുടെ ഓഫിസിനു മുമ്പില്‍ കുത്തിയിരുപ്പ് സമരം നടത്തി. ഇതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പത്രിക സ്വീകരിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായി. എന്നാല്‍ ഇതേ കാരണം പറഞ്ഞ് വീണ്ടും പത്രിക തള്ളുകയായിരുന്നു.വിശാലിന് പുറമെ ജയലളിതയുടെ സഹോദരി പുത്രി ദീപയുടെയും പത്രികയും തള്ളിയിട്ടുണ്ട്.