FOLLOW UP :: മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പ് തെരഞ്ഞെടുപ്പില്‍ ഗൂഢാലോചന നടന്നുവെന്ന് ജേക്കബ് ചെറിയാന്‍ അച്ചന്‍

സഹ വൈദികര്‍ക്ക് അദ്ദേഹത്തിന്റെ തുറന്ന കത്ത്

താന്‍ കാപ്പയിടാതെ (കുര്‍ബാന കുപ്പായം) കുര്‍ബാന അനുഷ്ഠിച്ചു എന്ന ആരോപണം നിഷേധിച്ചുകൊണ്ട് റവ. ജേക്കബ് ചെറിയാന്‍. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പ് നിയമനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം വൈഫൈ റിപ്പോര്‍ട്ടര്‍ പുറത്തുകൊണ്ടുവന്നിരുന്നു. ഈ സംഭവം സഭയില്‍ ആകമാനം ചര്‍ച്ചാവിഷയമായ സാഹചര്യത്തിലാണ് വിശദീകരണവുമായി ജേക്കബ് ചെറിയാന്‍ രംഗത്തുവന്നിരിക്കുന്നത്. നവംബര്‍ 16ാം തീയതി സഭയിലെ സഹവൈദികര്‍ക്കായി എഴുതിയ തുറന്ന കത്തിലാണ് തന്റെ നിലപാടുകള്‍ അദ്ദേഹം വിശദീകരിച്ചിരിക്കുന്നത്.

RELATED NEWS: മാര്‍ത്തോമ്മാസഭയില്‍ നാല് ബിഷപ്പുമാരെ നിയമിക്കാനുള്ള നടപടികള്‍ വിവാദത്തില്‍

താന്‍ കുര്‍ബാനയ്ക്ക് മുമ്പായി കാപ്പ ധരിച്ചിരുന്നുവെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു. തനിക്കൊപ്പമുണ്ടായിരുന്ന റവ. ജോസ് പി. എബ്രഹാമിന്റെ സഹായത്തോടെയാണ് താന്‍ കാപ്പ ധരിച്ചത്. അന്നേദിവസം പള്ളിയില്‍ ആരാധനയില്‍ സംബന്ധിച്ച എല്ലവരും ഇതിന് ദൃക്‌സാക്ഷികളാണ്. എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡില്‍ ഇക്കാര്യം നവംബര്‍ 11ാം തീയതി ഉന്നയിക്കപ്പെടുന്നതുവരെ തനിക്കെതിരെ ആരും ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ല. തന്റെ പ്രസംഗവും കുര്‍ബാനയും നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ നിയോഗിക്കപ്പെട്ട ബോര്‍ഡംഗങ്ങളില്‍ ആരോ ഒരാളാണ് സത്യമല്ലാത്ത കാര്യം റിപ്പോര്‍ട്ട് ചെയ്തത്. താന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നിര്‍വ്വഹിച്ച ഒരു ആരാധനയെ തെറ്റായി വ്യാഖ്യാനിക്കുകയും തനിക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തതില്‍ അതീവ ദുഖിതനാണ്. ഈ ആഘാതത്തില്‍ നിന്ന് ഇനിയും കരകയറാന്‍ കഴിഞ്ഞിട്ടില്ലെന്നും ജേക്കബ് ചെറിയാന്റെ പ്രസ്താവനയില്‍ പറയുന്നു.

കത്തിന്റെ പൂര്‍ണ്ണരൂപം

rev-jacob-cherian1

rev-jacob-cherian2