ദിലീപിന്റെ പ്രണയത്തില്‍ ബലിയാടായത് ഭാവന

തിരുവനന്തപുരം: ദിലീപ്- കാവ്യ പ്രണയത്തില്‍ ബലിയാടായത് നടി ഭാവന. വിദേശത്ത് നടന്ന ഒരു സ്റ്റേജ്‌ഷോയ്ക്കിടെ ദിലീപും കാവ്യയും തമ്മില്‍ അടുത്തിടപഴകുന്നെന്ന് ഭാവന മഞ്ജുവാര്യരെ അറിയിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ ദിലീപ് ഭാവനയോട് ദേഷ്യപ്പെട്ടു. എന്നാല്‍ ഭാവന തന്റെ നിലപാടില്‍ ഉറച്ച് നിന്നു. അതോടെ ദിലീപ് പിണങ്ങി. തുടര്‍ന്ന് വൈശാഖിന്റെ കസിന്‍സ് എന്ന സിനിമയില്‍ നിന്ന് കരാറൊപ്പിട്ട ശേഷം ഭാവനയെ മാറ്റി. കാര്യം അന്വേഷിച്ചപ്പോഴാണ് ദിലീപാണ് അതിന് പിന്നില്‍ കളിച്ചതെന്ന് അറിഞ്ഞത്. ഇതേ തുടര്‍ന്ന് ദിലീപിനെതിരെ ഭാവന അമ്മയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അതില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയെന്ന് അന്വേഷണം നടത്തിയവര്‍ പറയുന്നു.
manjuwarrier_bhavana_news
ഈ സംഭവത്തിന് ശേഷം ഇവിടെ എന്ന സിനിമയില്‍ മാത്രമാണ് ആ സമയത്ത് ഭാവന അഭിനയിച്ചത്. പിന്നീട് തുടര്‍ച്ചയായി അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. അങ്ങനെ കന്നടയില്‍ കുറേ ചിത്രങ്ങളില്‍ ്അഭിനയിച്ചു. അതിനിടെ വിജയ്‌മേനോന്‍ സംവിധാനം ചെയ്ത സിനിമയില്‍ നായികയായി. പക്ഷെ, അതൊരു മുഖ്യധാരാ ചിത്രമല്ലായിരുന്നു. അതിന് ശേഷം ഹണീബി ടുവിലാണ് ഭാവന അഭിനയിക്കുന്നത്. അതിന് കാരണം ഹണീബിയുടെ ഒന്നാം പാര്‍ട്ടില്‍ ഭാവന നായികയായത് കൊണ്ട് മാത്രമാണ്. അല്ലെങ്കില്‍ ലാലുമായുള്ള ബന്ധംവഴി ഭാവനയെ ഒഴിവാക്കാന്‍ ദിലീപിന് കഴിയുമായിരുന്നു. മഞ്ജുവുമായുള്ള അടുപ്പമാണ് ഭാവനയ്ക്ക് വിനയായത്. എന്നാല്‍ അതോടെ അടുത്ത സുഹൃത്തായിരുന്ന കാവ്യയും ഭാവനയില്‍ നിന്നകന്നു. ഒരുകാലത്ത് തന്റെ നായികമാരായിരുന്ന മീരാജാസ്മിനെയും മറ്റും വിവാഹത്തിന് വിളിച്ചപ്പോഴും ഭാവനയെ ദിലീപ് ക്ഷണിക്കാത്തത് ശ്രദ്ധേയമാണ്.