ഫ്രെയിമിൽ വിരിഞ്ഞ മായാകാഴ്ചകളുമായി ഫോട്ടോമ്യൂസ് ചിത്രപ്രദർശനം

സ്വന്തം ലേഖകൻ

ഫോട്ടോഗ്രാഫി ഒരു കലയാണ്‌ , പോസ്‌റ്‌പ്രൊഡക്ഷൻ നും ഒരു കലയാണ് . അപ്പോൾ പ്രിന്റിങ്ങോ ? അത് വേറൊരു കല എന്തിനേറെ ഡിസ്‌പ്ലൈ പോലും ഒരു കല ആണ് . ഇവയെല്ലാം ഒന്നിച്ചു ചേർത്തു
ഫ്രെയിമിൽ വിരിഞ്ഞ മായാകാഴ്ചകളുമായി ഫോട്ടോഗ്രാഫി മ്യൂസിയമായ ഫോട്ടോമ്യൂസ് സംഘടിപ്പിക്കുന്ന ഫോട്ടോപ്രദര്‍ശനം ‘സ്വതന്ത്ര ജന്മങ്ങള്‍ തുറന്ന ലക്ഷ്യങ്ങള്‍’ കൊച്ചിയില്‍ ആരംഭിച്ചു.ദര്‍ബാര്‍ ഹാളില്‍ മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്തു . BAF-PhotoMuse Clubല്‍ കഴിഞ്ഞ വര്‍ഷം പോസ്റ്റ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 160 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ഇത് കൂടാതെ ആറു വിദേശ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളും, രാജ്യത്തെ മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍മാരില്‍ പ്രമുഖരുടെ ചിത്രങ്ങളും ഓസ്‍ട്രേലിയയില്‍ നടന്ന I Speak for the trees എന്ന പ്രദര്‍ശനത്തിലെ ചിത്രങ്ങളും ഇതില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

ഡിസംബർ 9 നു അവസാനിക്കുന്ന ഫോട്ടോ പ്രദർശനത്തിലേക്കു നൂറുകണക്കിന് ആസ്വാദകരാണ് എത്തിച്ചേരുന്നത്. BAF-PhotoMuse Club ൽ – 2016 വർഷത്തിൽ പോസ്റ്റ് ചെയ്യപ്പെട്ട നാല്പത്തി അയ്യായിരത്തിൽപരം ചിത്രങ്ങളിൽ നിന്ന് ദേശീയ – അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധേയരായ ഫോട്ടോഗ്രാഫർമാർ ഉൾപ്പെട്ട ജൂറി തിരഞ്ഞെടുത്ത ചിത്രങ്ങളാണ് അംഗങ്ങളുടേതായി പ്രദര്‍ശനത്തിനുള്ളത്. ഇത് കൂടാതെ, പ്രത്യേക ക്ഷണിതാക്കളുടെ വിഭാഗത്തിൽ ആറു വിദേശ ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളും, ഭാരതത്തിലെ മുതിർന്ന ഫോട്ടോഗ്രാഫർമാരിൽ പ്രമുഖരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

മൻസായി മാരയിലെ ഗ്രെയ്റ്റ് മൈഗ്രേഷനും കൊടുങ്ങല്ലൂർ ഭരണിയും തമ്മിൽ എന്ത് ബന്ധം ? അതുപോലും ഒരു രസച്ചരടിൽ ഒന്നിച്ചു ചേർത്തിരിക്കുന്നു . മുകളിൽ കൊടുത്ത ചിത്രങ്ങൾ തമ്മിൽ ഒരു ചരടിനാൽ ബന്ധിപ്പിച്ചേക്കുന്നത് കാണാം. അത് ഫോട്ടോ താങ്ങി നിർത്താനുള്ളത് ആല്ല . എങ്ങനെ കാണണം എന്ന ഒരു ഗൈഡ് ലൈൻസ് ആണ്. ഒപ്പം താഴെ ഒരു വിവരണവും ഉണ്ട് ഏത് തീമിൽ ആണ് ഇവ ബന്ധപ്പെടുത്തി ഇരിക്കുന്നത് എന്ന വിവരണം ആണ് . വിവരണം വായിച്ചതിനു ശേഷം പടം കണ്ടാൽ കൂടുതൽ ആസ്വാദ്യകരം ആകും.

ചിത്രങ്ങളെ അന്താരാഷ്ട്ര മ്യൂസിയം നിലവാരത്തിൽ സിൽവർ ജെലാറ്റിൻ പ്രിന്റായോ, അതിനൂതനമായ ആർക്കൈവൽ പിഗ്‌മെന്റ് പ്രിന്റായോ മാത്രമാണ് പ്രദർശനത്തിനെടുക്കുന്നത്. ഈ പ്രത്യേകതയാണ് ‘സ്വതന്ത്ര ജന്മങ്ങള്‍- തുറന്ന ലക്ഷ്യങ്ങ’ളെ ഭാരതത്തിലെതന്നെ ഏറ്റവും വലുതും, പ്രൗഢവുമായ ആർക്കൈവൽ പ്രിന്റുകളുടെ പ്രദർശനമാക്കി മാറ്റുന്നത്.

ആർക്കൈവൽ പ്രിന്റ് മാത്രം പ്രദർശനത്തിനെടുക്കുന്നതുകൊണ്ടും, തിരഞ്ഞെടുക്കപ്പെട്ട ഫോട്ടോകളുടെ പ്രത്യേകതകൾകൊണ്ടും, ദേശീയ-അന്തർദ്ദേശീയതലത്തിൽ പ്രസിദ്ധരായ ഫോട്ടോഗ്രാഫർമാരുടെ പങ്കാളിത്തം കൊണ്ടും കേരളത്തിന്റെ ഫോട്ടോഗ്രാഫി ചരിത്രത്തിലെ ഒരു സുവർണ്ണഅദ്ധ്യായമായിരിയ്ക്കും ‘സ്വതന്ത്ര ജന്മങ്ങള്‍-തുറന്ന ലക്ഷ്യങ്ങൾ’ .

ഒരു പ്രത്യേക വിഷയത്തിലൂന്നിയ ചിത്രങ്ങൾ മാത്രം പ്രദർശനത്തിനെടുക്കുന്ന സാമ്പ്രദായിക രീതിയിലല്ല ഫോട്ടോമ്യൂസ് അതിന്റെ വാർഷിക പ്രദർശനം ഒരുക്കുന്നത്. മറിച്ച്, വ്യത്യസ്ത സാഹചര്യങ്ങളിൽ, വ്യത്യസ്ത ഫോട്ടോഗ്രാഫർമാർ എടുത്ത, വ്യത്യസ്ത അർത്ഥതലങ്ങളുള്ള, ഒരു തരത്തിലും ഏകതാനത പുലർത്താത്ത, സ്വതന്ത്ര ജന്മങ്ങളുള്ള ഫോട്ടോകളെ തുറന്ന ലക്ഷ്യങ്ങളിലേയ്ക്ക് നയിയ്ക്കുന്ന അസാധാരണ രീതിയാണ്‌ അവലംബിച്ചിരിയ്ക്കുന്നത്. ആർക്കൈവൽ പ്രിന്റ് മാത്രം പ്രദർശനത്തിനെടുക്കുന്നതുകൊണ്ടും, തിരഞ്ഞെടുക്കപ്പെട്ട ഫോട്ടോകളുടെ പ്രത്യേകതകൾകൊണ്ടും, ഫോട്ടോഗ്രാഫർമാരുടെ പങ്കാളിത്തം കൊണ്ടും കേരളത്തിന്റെ ഫോട്ടോഗ്രാഫി ചരിത്രത്തിൽ ഒരു സുവർണ്ണഅദ്ധ്യായം തന്നെയാണ് ‘സ്വതന്ത്ര ജന്മങ്ങള്‍-തുറന്ന ലക്ഷ്യങ്ങൾ’

പ്രദര്‍ശനങ്ങള്‍ക്കുള്ള ചിത്രങ്ങളുടെ പ്രിന്റിങ്ങ് /ഫ്രെയിമിങ്ങ് പണികള്‍ പുരോഗമിയ്ക്കുകയാണ്‌. പ്രിന്റിങ്ങ് ജോലികള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഫോട്ടോമ്യൂസിന്റെ ഡയറക്റ്ററും, ക്യൂറേറ്ററുമായ ഡോ.ഉണ്ണികൃഷ്ണന്‍ പുളിയ്ക്കല്‍ തന്നെ.
ആര്‍ക്കൈവല്‍ പ്രിന്റിന്റെ ശരാശരി ആയുസ്സായി കണക്കാക്കപ്പെടുന്നത് 100 മുതല്‍ 200 വര്‍ഷങ്ങള്‍ വരെയാണ്‌. പേപ്പര്‍, പ്രിന്റര്‍, മഷി, കൃത്യമായ പ്രിന്റിങ്ങ്, അതീവശ്രദ്ധയോടെയുള്ള ക്യൂറേഷന്‍ – ഇങ്ങനെ നിരവധി ഘടകങ്ങള്‍ ഒന്നിച്ചുചേരുമ്പോഴാണ്‌ നല്ല ഒരു ആര്‍ക്കൈവല്‍ പ്രിന്റ് ഉണ്ടാകുന്നത്. പ്രദര്‍ശനത്തിനെടുക്കുന്ന ചിത്രങ്ങള്‍ എത്രത്തോളം പൂര്‍ണ്ണതയോടെ പ്രിന്റ് ചെയ്യാനാകുമോ അത്രത്തോളം പൂര്‍ണ്ണതോടെ പ്രിന്റ് ചെയ്ത്, ക്യൂറേറ്റ് ചെയ്യുക എന്ന ദുഷ്കരമായ ദൗത്യം ആയിരുന്നു അദ്ദേഹം ഏറ്റെടുത്തത് .
ഓരോ ചിത്രവും മനോഹരമായി പ്രിന്റ് ചെയ്ത്, കൃത്യതയോടെ ക്യൂറേറ്റ് ചെയ്ത് ആര്‍ക്കൈവല്‍ ക്വാളിറ്റിയിലെത്തുമ്പോള്‍ കിട്ടുന്ന സന്തോഷത്തോളം വരില്ല മറ്റൊന്നും എന്ന് അദ്ദേഹം ചിരിയോടെ പറയുന്നു.

എറണാകുളം കണ്ട ഏറ്റവും മികച്ച ഒരു ഫോട്ടോ പ്രദർശനം ഒരുക്കുന്നതിൽ ഫോട്ടൊമ്യുസ് പ്രവർത്തകർ വിജയിച്ചു എന്നതിന്റെ തെളിവാണ് പ്രദർശനത്തിന് എത്തുന്ന ചിത്ര പ്രേമികളുടെ ബാഹുല്യം.