‘ പടയൊരുക്കം ‘ സമാപനം 14ന്:രാഹുല്‍ ഗാന്ധി പങ്കെടുക്കും

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കാസര്‍കോട് മുതൽ തിരുവനന്തപുരം വരെ നടത്തിയ ‘ പടയൊരുക്കം ‘ യാത്രയുടെ സമാപന സമ്മേളനം 14ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഡിസംബര്‍ ഒന്നിനാണ് ശംഖുമുഖം കടപ്പുറത്ത് സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സമാപന സമ്മേളനം മാറ്റിവെക്കുകയായിരുന്നു. വമ്പിച്ച ജന പങ്കാളിത്തം ജാഥക്ക് ഉണ്ടായിരുന്നതായി ചെന്നിത്തല പറഞ്ഞു.