ജറുസലേം തലസ്ഥാന പ്രഖ്യാപനം: യു.എസ് തീരുമാനത്തിനെതിരെ ഫലസ്തീനില്‍ പ്രക്ഷോഭം

ഗാസാസിറ്റി: ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങി ഫലസ്തീന്‍ ജനത. മൂന്നു ദിവസത്തെ പ്രക്ഷോഭത്തിനാണ് ഫലസ്തീന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.നൂറുകണക്കിന് ഫലസ്തീനികള്‍ ഗസ്സ നഗരത്തിന്റെ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ട്രംപിനെതിരെയുള്ള ബാനറുകളുമായാണ് പ്രതിഷേധക്കാര്‍ റോഡിലിറങ്ങിയത്.‘പ്രത്യക്ഷമായ യുദ്ധാരംഭമാണി’തെന്നാണ് ട്രംപിന്റെ തീരുമാനമത്തെ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ വിശേഷിപ്പിച്ചത്.