ഓഖി ചുഴലിക്കാറ്റ് :പ്രധാനമന്ത്രി വിളിക്കാത്തതിൽ പിണറായിക്ക് പരിഭവം

കണ്ണൂർ: ഓഖി വിഷയത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട് മുഖ്യമന്ത്രിയെ വിളിച്ച പ്രധാനമന്ത്രി തന്നെ വിളിക്കാതിരുന്നത് കേരളത്തില്‍ ഇടതുസര്‍ക്കാര്‍ ആയതു കൊണ്ടാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കണ്ണൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിയെ പ്രധാനമന്ത്രി വിളിച്ച് സംസാരിച്ചു. കേരളത്തിലെ മുഖ്യമന്ത്രിയെ വിളിക്കാന്‍ അദ്ദേഹത്തിന് തോന്നിയില്ല. തോന്നാതിരുന്നത് ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകളോട് കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തിന്റെ ഭാഗമാണ്’ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി.