നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രം ‘റിച്ചി’ഇന്ന് റിലീസ്

നിവിന്‍ പോളി നായകനാകുന്ന ആദ്യ മുഴുനീള തമിഴ് ചിത്രം ‘റിച്ചി’ ഡിസംബര്‍ എട്ടിന് തിയേറ്ററുകളിലെത്തുകയാണ്.ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.തീരദേശ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന റിച്ചി സൂപ്പര്‍ഹിറ്റ് കന്നട ചിത്രം ഉളിഡവരു കണ്ടാതെയുടെ റീമേക്കാണ്.
കന്നട താരം ശ്രദ്ധ ശ്രീനാഥാണ് നിവിന്റെ നായികയായി ചിത്രത്തില്‍ എത്തുന്നത്.റിച്ചി എന്ന ലോക്കല്‍ റൗഡിയായി നിവിനും, നിവിന്റെ വളര്‍ത്തച്ഛനായി പ്രകാശ് രാജും എത്തും.
യെസ് സിനിമ കമ്പനിയുടെ ബാനറില്‍ വിനോദ് ഷൊര്‍ണൂര്‍, ആനന്ദ് പയ്യന്നൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.