ആന അലറലോടലറല്‍

വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രമാണ് ആന അലറലോടലറല്‍.ചിത്രത്തിൽ അനു സിത്താരയുടെ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി . പാർവതി എന്ന കഥാപാത്രമായിട്ടാണ് അനു സിത്താര എത്തുന്നത്.മാമുക്കോയ, ഹരീഷ് കണാരന്‍, ധര്‍മജന്‍ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.ശേഖരന്‍കുട്ടി എന്ന് വിളിക്കുന്ന ഒരു ആനയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് ബാലന്റേതാണ് തിരക്കഥ.പോയട്രി ഫിലിംഹൗസിന്‍റെ ബാനറില്‍ സിബി തോട്ടുപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.