കൊച്ചിയില്‍ നിന്നും കടലില്‍ പോയ 600ഓളം ആളുകളെ കുറിച്ച് ഒരു വിവരവുമില്ല

കൊച്ചി: കൊച്ചിയില്‍ നിന്നും കടലില്‍ പോയ 600ഓളം ആളുകളെ കുറിച്ച് ഒരു വിവരവുമില്ലെന്ന് കേരള മത്സ്യതൊഴിലാളി ഐക്യവേദി നേതാവ് ചാള്‍സ് ജോര്‍ജ്. ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്നു വൈകീട്ട് വരെ ശേഖരിച്ച കണക്ക് പ്രകാരമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.മത്സ്യ ബന്ധത്തിന് പോയ ഇവരെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ബോട്ടില്‍ വയര്‍ലസ് സംവിധാനങ്ങള്‍ ഉണ്ടെങ്കിലും അന്‍പത് കിലോമീറ്ററിന് അപ്പുറം ആ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ച് ഒന്‍പത് ദിവസത്തോളമായിട്ടും കടലില്‍ പോയവരെ കുറിച്ച് കൃത്യമായ വിവരം സര്‍ക്കാരിന്റെ പക്കല്‍ ഇല്ലെന്നും ചാള്‍സ് പറഞ്ഞു.തിരുവനന്തപുരത്ത് നിന്നും മത്സ്യബന്ധനത്തിനു പോയവരില്‍ നൂറിലധികം പേര്‍ ഇനിയും തിരിച്ചുവരാനുണ്ടെന്നിരിക്കെയാണ് പുതിയ കണക്കുകളും പുറത്ത് വരുന്നത്.