അശ്ലീല സിഡികള്‍ നിര്‍മ്മിക്കാനുള്ള തിരക്കിനിടെ ബിജെപി പ്രകടനപത്രികയുണ്ടാക്കാന്‍ മറന്നെന്ന് ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: അശ്ലീല സിഡികള്‍ നിര്‍മ്മിക്കാനുള്ള തിരക്കിനിടെ ബിജെപി പ്രകടനപത്രികയുണ്ടാക്കാന്‍ മറന്നെന്ന് പരിഹസിച്ച് പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍.ഹാര്‍ദിക് പട്ടേലിന്റേതെന്ന പേരില്‍ ലൈംഗിക സി.ഡി പുറത്തിറങ്ങിയ സംഭവത്തെ സൂചിപ്പിച്ചാണ് പട്ടേലിന്റെ പരിഹാസം.ഇതിന് പിന്നില്‍ ബി.ജെ.പി ആണെന്നായിരുന്നു പട്ടേലിന്റെ ആരോപണം.ഗുജറാത്ത്‌ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കുമ്പോഴാണ് പ്രകടന പത്രിക ഇല്ലാത്തതിന്റെ പേരില്‍ ബിജെപിക്കു നേരെ വിമര്‍ശനമുയരുന്നത്.നേരത്തേ രാഹുല്‍ ഗാന്ധിയും ഈ വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.ഹിന്ദിയില്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത സന്ദേശത്തിലാണ് ഹാര്‍ദിക് പട്ടേല്‍ കടുത്ത പരിഹാസം ഉന്നയിച്ചിരിക്കുന്നത്.