ചെല്ലാനം സമരം ഒത്തുതീര്‍ന്നു

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ ഉണ്ടായ ദുരന്തത്തിനു പിന്നാലെ വിവിധ ആവശ്യങ്ങളുന്നയിച്ച് ചെല്ലാനത്ത് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. സമരക്കാരുമായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കടല്‍ഭിത്തി നിര്‍മ്മാണം ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് നിശ്ചയിച്ചിരിക്കുന്ന സമയത്ത് തുടങ്ങുന്നില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്ന് സമരക്കാര്‍ അറിയിച്ചു.