നക്‌സല്‍ വേട്ട കേരളത്തില്‍ വേണ്ടെന്ന് കാനം രാജേന്ദ്രന്‍

നക്സല്‍ വേട്ട എന്ന പേരില്‍ പോലീസ് വാഴ്ച്ച കേരളത്തില്‍ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിലമ്പൂരില്‍ രണ്ടു മാവോയിസ്റ്റുകളെ പോലീസ് കൊല്ലപ്പെടുതിയതിന് പിന്നാലെയാണ് എല്‍ഡിഎഫിലെ പ്രധാന കക്ഷിയായ സിപിഐയുടെ അഭിപ്രായം എന്നത് ശ്രദ്ധേയമാണ്. ആദിവാസികള്‍ക്കും പട്ടികജാതിക്കാര്‍ക്കും വേണ്ടി നടത്തുന്ന മുദ്രാവാക്യങ്ങളില്‍ തെറ്റുണ്ടോ എന്ന് പരിശോധിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നടകുന്നതു പോലുള്ള നക്സല്‍ വേട്ട കേരളത്തില്‍ വേണ്ട.അഭിപ്രായം പറയുന്നവരെ വെടിവച്ച് കൊല്ലാന്‍ ആര്‍ക്കും അവകാശമില്ല. നരേന്ദ്ര മോദി ചെയ്യുന്നത് ആവര്‍ത്തിക്കാനല്ല കേരളത്തിലെ എല്‍ഡിഎഫ് ശ്രമിക്കേണ്ടതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.ആലപ്പുഴയില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.