നോട്ട് അസാധുവാക്കല്‍: ഭരണഘടനാ സാധുത പരിശോധിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയിലെ ഭരണഘടനാ സാധുത പരിശോധിക്കാമെന്ന് സുപ്രീം കോടതി. നോട്ട് നിരോധനം മൂലം ജനങ്ങള്‍ക്കുണ്ടായ അസൗകര്യത്തെക്കുറിച്ചുള്ള പരാതികള്‍ പരിഗണിക്കുമെുന്നും കൂടാതെ ജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ടെന്നും കോടതി അറിയിച്ചു.
നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഒരുമിച്ച് വാദം കേള്‍ക്കുന്നതിനായി അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി.
പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ കബില്‍ സിബല്‍ നോട്ട് പിന്‍വലിക്കല്‍ ഭരണഘടനാ വിരുദ്ധമാണെന്നും തീരുമാനം പാവപ്പെട്ടവര്‍ക്കും കൃഷിക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചുവെന്നും വാദിച്ചു.
നടപടിക്കെതിരെ സിപിഎം ഉള്‍പ്പെടെ ആറോളം പേര്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.