വോട്ടിങ് മെഷീനെ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ്

അഹമ്മദാബാദ്: തെരഞ്ഞെടുപ്പിന് ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ബ്ലൂട്ടൂത്തുമായി ബന്ധപ്പിച്ചിട്ടുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്.പോര്‍ബന്ദറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അര്‍ജുന്‍ മോത്ത് വാദിയയാണ് വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുന്നത്.ഇ.വി.എമ്മുമായി ഫോണിലെ ബ്ലൂടൂത്തിനെ ബന്ധിപ്പിച്ചതിനു ശേഷമുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അര്‍ജുന്‍ കൈമാറി.

ബി.ജെ.പി ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിടുന്ന സൂറത്തിലെ 70ഓളം വോട്ടിങ് മെഷീനുകള്‍ തകരാറിലായതിനു പിന്നാലെയാണ് ബ്ലൂട്ടൂത്ത് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍ ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷേധിച്ചു.പരിസരത്തു ഏതെങ്കിലും മൊബൈലിലെ ബ്ലൂട്ടൂത്തിന് ഇ.വി.എം എന്ന പേര് നല്‍കിയതിനാലാണ് ഇത്തരത്തില്‍ സംഭവച്ചിരിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന വിശദീകരണം.