മലയാളി കര്‍ഷകന്‍ സ്വന്തം മണ്ണില്‍ അധ്വാനിച്ചുണ്ടാക്കുന്ന കായ്കനികള്‍ക്കു “തറവില”.

ജോളി ജോളി
തിരുവനതപുരം:കഞ്ഞിവെക്കണ്ട.ഏത്തയ്ക്കയും കപ്പയും തിന്ന് ഇനി വിശപ്പടക്കാം!ദുരന്തങ്ങളും വിവാദങ്ങളും കൊണ്ട് വാർത്തകൾക്ക് പഞ്ഞമില്ലാത്ത സമയത്ത് നിത്യോപയോഗസാധനങ്ങളുടെ വില വർദ്ധനവ് ഒരു വാർത്തയല്ലാത്തെ കുന്നു.അയല്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന അരിക്കും പച്ചക്കറിക്കും പൊള്ളുന്നവിലയായിട്ടു നാളുകൾ ഏറെയായി.മലയാളി കര്‍ഷകന്‍ സ്വന്തം മണ്ണില്‍ അധ്വാനിച്ചുണ്ടാക്കുന്ന കായ്കനികള്‍ക്കു “തറവില”.

കപ്പയ്ക്കും ചേനയ്ക്കും ഏത്തക്കായ്ക്കുമൊക്കെ വിലയിടിഞ്ഞതോടെ, വില്‍ക്കാനാവാതെ അവ തിന്നുതീര്‍ക്കേണ്ട ഗതികേടിലാണു കര്‍ഷകര്‍.അതേസമയം, നിത്യോപയോഗസാധനങ്ങള്‍ക്കു വിലക്കയറ്റം രൂക്ഷമായിട്ടും അധികൃതര്‍ അറിഞ്ഞമട്ടില്ല.കര്‍ഷകരുള്‍പ്പെടെ ഭക്ഷ്യാവശ്യങ്ങള്‍ക്കായി വാങ്ങുന്ന എല്ലാ ഇനങ്ങള്‍ക്കും വില കുത്തനെകൂടി.ഒരു കിലോഗ്രാം കുത്തരിയുടെ ചില്ലറവില 44-48 രൂപയാണ്.ബ്രാന്‍ഡഡ് അരിയാണെങ്കില്‍ 52-53 രൂപ. പൊതുവിപണിയില്‍ പച്ചരിവില 30-35 രൂപ.
പച്ചരി പൊടിയാക്കി പായ്ക്കറ്റില്‍ ലഭിക്കുമ്ബോള്‍ 55-70 രൂപ.വെളിച്ചെണ്ണ കിലോയ്ക്ക് വില 180-190 രൂപയും 900 ഗ്രാം മാത്രമുള്ള പായ്ക്കറ്റ് വെളിച്ചെണ്ണയ്ക്ക് 230-240 രൂപയുമാണ്.ഉള്ളിവില കേട്ടാൽ ഏത് കരയാത്തവനും കരഞ്ഞുപോകും. സര്‍വകാല റെക്കോഡിലെത്തി. 160-180 രൂപ.സവാളയ്ക്ക് 55 രൂപയായി.

പച്ചക്കറിവില ശരാശരി 40 രൂപയ്ക്കു മുകളിലാണ്.
ബീറ്റ്റൂട്ട്: 45, കാരറ്റ്: 60, തക്കാളി: 45-50.
എന്നാല്‍, ഒരുവര്‍ഷം മുൻപ് 30 രൂപയുണ്ടായിരുന്ന പച്ചക്കപ്പയുടെ വില പകുതിയായി ഇടിഞ്ഞു.
കര്‍ഷകര്‍ക്കു ലഭിക്കുന്നതാകട്ടെ കിലോയ്ക്കു വെറും 10 രൂപ.രണ്ടുമാസം മുമ്ബ് 80 രൂപവരെ ലഭിച്ചിരുന്ന ഏത്തക്കായയുടെ വില വിപണിയില്‍ 30 രൂപയിലെത്തി. കര്‍ഷകര്‍ക്കു ലഭിക്കുന്നത് അതിലും കുറവാണ്.

വിളവെടുപ്പ് അടുത്തതോടെ ചേനയുടെയും ചേമ്പിന്റെയുംയുമെല്ലാം വിലയിടിഞ്ഞു. വിപണിയില്‍ ചേനയ്ക്ക് 15-20 രൂപയും ചേമ്ബിന് 25-30 രൂപയുമാണെങ്കിലും കര്‍ഷകര്‍ക്ക് അതിന്റെ പാതിപോലും ലഭിക്കില്ല.വിറ്റാല്‍ മികച്ച വില ലഭിക്കുന്ന ഏക ഉത്പന്നം തേങ്ങ മാത്രമാണ്. എന്നാല്‍, മലബാറിലൊഴികെ അതു കിട്ടാനുമില്ല. ഒരു കിലോ തേങ്ങയുടെ വില 58 രൂപ വരെയായി.
സർക്കാർ ഇടപെടും എന്ന പതിവ് പല്ലവിയല്ലാതെ മറ്റൊന്നും നടന്നുകാണുന്നില്ലാ.