എംപവർ സഭയ്ക്കുള്ളിൽ വിശ്വാസികൾ കൂട്ടത്തല്ലിലേക്ക്

ജോളി ജോളി

ദുരാചാരങ്ങളുടെ കൂടാരമായ എംപവർ സഭയ്ക്കുള്ളിൽ വിശ്വാസികൾ കൂട്ടത്തല്ലിലേക്ക്.സഭയുടെ നാഥനായി സ്വയം അവരോധിച്ചിരുന്ന ജോസഫ് പൊന്നാറ മരണത്തിനു കീഴടങ്ങിയതോടെയാണ് കോടിക്കണക്കിനു വരുന്ന സ്വത്തുക്കൾ പങ്കിട്ടെടുക്കാൻ വിശ്വാസികൾ തമ്മിൽ തല്ലുന്നത്.
ഇടുക്കിയിലെയും കോട്ടയത്തെയും ആയിരക്കണക്കിനു പേരുടെ ലക്ഷക്കണക്കിനു രൂപയുടെ നിക്ഷേപവും കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കളുമാണ് സഭയുടെ പേരിലുള്ളത്.ഇത് ആർക്കും വീതം വയ്ക്കാതെയാണ് പരമാധികാരി ലോകവാസം വെടിഞ്ഞത്.
ഇയാളുടെ വാക്ക് കേട്ട് സ്വത്തുക്കൾ സഭക്ക് നൽകിയവർ ഇപ്പോൾ വഴിയാധാരമായിരിക്കുകയാണ്.

എല്ലാവരും പെട്ടെന്ന് യാത്രയാകും.ഇനി അധികനാൾ ഉണ്ടാവില്ല..
ജോലിചെയ്യാനും വിവാഹം ചെയ്ത് ജീവിക്കാനും ഇനി സമയമില്ല,
എല്ലാവരും അവരവരുടെ സ്വത്തുക്കൾ വിറ്റ് സഭയിലേക്ക് തന്ന് എല്ലാവരും കൂടാരത്തിൽ കൂടുക.ഏത് സമയത്തും എല്ലാം അവസാനിക്കും.
എന്നൊക്കെ പറഞ്ഞ് സ്വത്തുക്കൾ വിറ്റ് വഴിയാധാരമാക്കിയ വിശ്വാസികൾ ഇപ്പോൾ ചിലവിന്‌ കാശില്ലാതെ തെണ്ടിതിരിയുന്ന കാഴ്ച്ചയാണ്‌.
ഈ വിശ്വാസികളിൽ എൻജിനീയർമാരും ഡോക്ടർമാരും സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ടെന്നുള്ളതാണ് ഏറ്റവും വലിയ തമാശ… !
കഷ്ട്ടം.സ്വർഗത്തിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ സ്വയം പ്രവാചകനായ ജോസഫ് പൊന്നാറ നേരത്തേ അങ്ങ് സ്ഥലം വിട്ടു.പൊന്നാറ പറഞ്ഞിട്ട് ആരും മക്കളെ കെട്ടിച്ചില്ല, പറമ്പിൽ ജോലി ചെയ്തില്ല,
എല്ലാം കാടുമൂടി നശിച്ചു. പലരും വീട് പോലും വിറ്റ് പണം ജോസഫ് പൊന്നാറയുടെ തൃശൂരിലേ കൂടാരത്തിലെത്തിച്ചു.
പൊന്നാറ മരിച്ചതോടെ കൊടുത്തതെല്ലാം ആവിയായി പോയി.
ഇനി എന്തു ചെയ്യണം എന്നറിയാതെ ആയിരക്കണക്കിനാളുകൾ പരക്കം പാച്ചിലിലാണ്‌.

തൃശൂരിലേ കൂടാരം കോടികളുടെ വൻ ആസ്തിയാണ്‌.
എന്നാൽ അതെല്ലാം പൊന്നാറയുടെ ഇഷ്ടക്കാരുടേയും ഭൂരിഭാഗവും പൊന്നാറയുടേയും പേരിലുമാണ്‌.ആർക്കും എഴുതിപോലും കൊടുക്കാതെയാണ്‌ ജോസഫ് പൊന്നാറ മരിച്ചത്.
കഴിഞ്ഞ മാസം 24നാണ് സംഭവഭങ്ങളുടെ തുടക്കം.
ജോസഫ് പൊന്നാറ എന്ന വിവാദ പ്രാസംഗികൻ സ്വന്തമായി ഉണ്ടാക്കിയ സഭയാണ് എംപവർ ഇമ്മാനുവൽ. ജോസഫ് പൊന്നാറ എന്ന കട്ടപ്പനയിലെ ഡ്രോയിങ് മാഷാണ് എംപറര്‍ ഇമ്മാനുവല്‍ എന്ന പ്രസ്ഥാനം തുടങ്ങിയത്.
ലോകം അവസാനിക്കാൻ പോവുകയാണെന്നും രക്ഷകൻ തനിക്ക് വെളിപാടുണ്ടാക്കിയെന്നും പ്രത്യേക രീതിയിൽവീട് പണിതാൽ ലോകാവസനാത്തിൽ നിന്നും രക്ഷപെടാമെന്നുവാണ് പ്രചരണം.
ഇതിനായി സ്വത്തുക്കൾ സഭയ്ക്ക് നൽകണം. സഭയോട് ചേർന്ന് പ്രത്യേക ആകൃതിയിൽ ഉണ്ടാക്കുന്ന വീടുകളിൽ വിശ്വാസികളും പൊന്നാറയും താമസിക്കും. ഇതാണ് ആശയം.

( ഇത് വായിക്കുന്നവർ ചിരിക്കാതിരിക്കാൻ പരമാവതി ശ്രമിക്കുക… )
പ്രചരണം കൊഴുത്തതോടെ വിശ്വാസികൾ കൂട്ടത്തോടെ ഒഴുകിയെത്തി.
തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്ക് സമീപം മൂരിയാടുള്ള സ്ഥലത്ത് സഭ വലിയ ആസ്ഥാനവും പണിതു.സ്വര്‍ഗത്തിലേക്കുള്ള വഴി ഞങ്ങളിലൂടെ ആണെന്നും ഈ സഭയില്‍ ചേര്‍ന്ന പേടകത്തില്‍ ഉള്ളവര്‍ മാത്രമേ സ്വര്‍ഗത്തില്‍ എത്തൂ എന്നുള്ളതായിരുന്നു പ്രചരണം.

ഈ വാദം ഉന്നയിച്ചു വിശ്വാസികളെ കൂടെ കൂട്ടിയ പൊന്നാറ…. ലോകത്ത് സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ രണ്ട് വഴികളേ ഉള്ളൂവെന്നും ആ രണ്ട് വഴികളില്‍ ഒന്ന് ജെറുസലേമില്‍ ആണെങ്കില്‍ മറ്റേത് മൂരിയാടുള്ള എംപറര്‍ ഇമ്മാനുവല്‍ ആണെന്ന് പറഞ്ഞാണ് തന്റെ ആത്മീയ വ്യാപാരം നടത്തിവന്നത്… !

ഇങ്ങനെ സ്വര്‍ഗത്തില്‍ എത്താന്‍ ആഗ്രഹമുള്ളവര്‍ക്കായി ‘പേടകം’ തയ്യാറാക്കി ഇരിക്കുന്നവരെ നിരാശരാക്കി സ്വര്‍ഗ്ഗത്തിലേക്കുള്ള വഴികാട്ടിയായ പൊന്നാറ നേരത്തേ തന്നെ യാത്രയായി…..!
അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ജോസഫ് പൊന്നാറ അന്തരിച്ചതോടെ സ്വര്‍ഗത്തിലേക്കുള്ള വഴിതേടി ഇരിങ്ങാലക്കുടയിലെ ‘സ്വര്‍ഗീയ സിയോണില്‍’ എത്തിയവരെല്ലാം അനാഥമായി…. !
വീണ്ടും യേശു ജനിക്കുമെന്നും അന്ന് എംപറര്‍ ഇമ്മാനുവിന്റെ മൂരിയാടുള്ള പേടകത്തിലുള്ളവര്‍ക്ക് സ്വര്‍ഗം ലഭിക്കുമെന്ന് പറഞ്ഞാണ് ഇദ്ദേഹവും കൂട്ടരും വിശ്വാസികളെ അടുപ്പിച്ചത്.
സഭയുടെ നാഥന്‍ മരിച്ചു പോയതോടെ ഇനി എങ്ങനെ തങ്ങള്‍ സ്വര്‍ഗത്തിലെത്തുമെന്ന ആശങ്കയിലാണ് ഇവിടുത്തെ അന്തേവാസികള്‍.
സാത്താൻ സഭയ്ക്ക് സമാനമായി വികലമായ വിശ്വാസങ്ങളാണ് ഇവരും തുടർന്നിരുന്നത്.

സ്വർഗത്തിൽ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് ജോലി രാജി വയ്പ്പിക്കുക…
സ്വർഗത്തിൽ സ്വത്തുണ്ടെന്നു പറഞ്ഞ് സ്വത്തുക്കൾ വിറ്റ് പണം സഭക്ക് നൽകുക തുടങ്ങി വിചിത്രങ്ങളായിരുന്നു വിശ്വാസങ്ങൾ…
പണച്ചാക്കുകളെയാണ് ഇയാൽ ലക്ഷ്യമിട്ടിരുന്നതും.
ജനങ്ങളെ അവിശ്വസിപ്പിച്ച് കോടികളുടെ സ്വത്തുക്കൾ കൈക്കലാക്കിയ ഇയാൽ സുഖ ജീവിതത്തിലായിരുന്നു.
നാഥൻ മരിച്ചതോടെ സ്വത്തുക്കൾ തിരികെ ലഭിക്കാനായി വിശ്വാസികളും നെട്ടോട്ടത്തിലാണ്.എന്നാൽ സ്വത്തുക്കൾ സംബന്ധിച്ച രേഖകളൊന്നും ആരും പങ്കുവച്ചിട്ടുമില്ല. ഇതോടെ എന്ത് ചെയ്യണമെന്ന് വിശ്വാസികൾക്കും അറിയില്ല….