സൗദിയില്‍ സിനിമ തീയേറ്ററുകൾക്ക് അംഗീകാരം

ജിദ്ദ: സൗദി അറേബ്യയില്‍ 37 വർഷത്തിന് ശേഷം സിനിമ തീയേറ്ററുകൾക്ക് ലൈസന്‍സ്​ നല്‍കാന്‍ തീരുമാനമായി.ലൈസന്‍സ്​ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സാംസ്​കാരിക വകുപ്പ്​ മന്ത്രി അവ്വാധ്​ ബിന്‍ സാലിഹ്​ അല്‍ അവ്വാധ്​ അറിയിച്ചു.980 കളുടെ ആരംഭത്തിൽ ഇസ്ലാമിസ്റ്റുകളുടെ സമ്മർദം മൂലം സൗദി അറേബ്യയില്‍ തീയേറ്ററുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.2018 മാർച്ചോടെ ആദ്യ തീയേറ്റർ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ