വിധിയില്‍ നന്ദി പറഞ്ഞ് ജിഷയുടെ അമ്മ രാജേശ്വരി

എറണാകുളം: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിന് വധശിക്ഷ ലഭിച്ച വിധിയില്‍ നന്ദി പറഞ്ഞ് ജിഷയുടെ അമ്മ രാജേശ്വരി. നീതി പീഠം ദൈവത്തെ പോലെയാണ്. അമീറിന് ഞാന്‍ ആഗ്രഹിച്ചത് പോലെ തന്നെ ശിക്ഷ കിട്ടി. ഈ ലോകത്ത് ഇനി ഒരു സ്ത്രീക്കും ഇങ്ങനെ ഒരു ഗതി ഉണ്ടാവാന്‍ പാടില്ല. എന്റെ മകള്‍ക്ക് വേണ്ടി നില കൊണ്ട എല്ലാവര്‍ക്കും നന്ദിയെന്നും ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു.