മമ്മൂട്ടിയുടെ ക്രിസ്തുമസ് ചിത്രം മാസ്റ്റർപീസിൽ ശങ്കരൻകുട്ടിയായി സന്തോഷ് പണ്ഡിറ്റ്

മമ്മൂട്ടിയുടെ ക്രിസ്തുമസ് ചിത്രം മാസ്റ്റർപീസിൽ ശങ്കരൻകുട്ടിയായി സന്തോഷ് പണ്ഡിറ്റ് .സന്തോഷ് പണ്ഡിറ്റ് അവതരിപ്പിക്കുന്ന കഥാപത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി.കോളേജ് അധ്യാപകനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.ഉണ്ണി മുകുന്ദൻ , മുകേഷ്, കലാഭവന്‍ ഷാജോണ്‍, പൂനം ബാജ്വ, വരലക്ഷ്മി ശരത്കുമാര്‍, ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, പാഷാണം ഷാജി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.മെഗാസ്റ്റാറിനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിക്കുന്നത് ഉദയ് കൃഷ്ണയാണ്. സിഎച്ച്‌ മുഹമ്മദാണ് ചിത്രത്തിന്റെ നിര്‍മാണം