എന്താണ് ഒന്നര വർഷത്തെ ഭരണ നേട്ടം എന്ന്‌ ചോദിച്ചാൽ പിണറായി സർക്കാരിന് അൽപ്പമൊന്നു ആലോചിക്കേണ്ടിവരും

ജോളി ജോളി

അഴിമതിയിലും സ്വജന പക്ഷപാതത്തിലും മുങ്ങിക്കുളിച്ച ഉമ്മൻചാണ്ടി സർക്കാരിന്റെ ജനദ്രോഹ ഭരണത്തിൽ മനം മടുത്ത ജനങ്ങൾ എൽ ഡി ഫ് മുന്നണിയെ അധികാരത്തിൽ ഇരുത്തുമ്പോൾ നിങ്ങൾ മുന്നോട്ട് വച്ച വാൿധാനങ്ങളിൽ എത്രമാത്രം പാതി പിന്നിടുന്ന ഈ വേളയിൽ നിങ്ങൾക്ക് നിറവേറ്റാൻ കഴിഞ്ഞു എന്നുള്ളത് ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
കേരളം കണ്ട ഏറ്റവും വലിയ അഴിമതി സർക്കാരായിരുന്നു കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ.സമാനതകളില്ലാത്ത സമര മുറകളായിരുന്നു ഉമ്മൻചാണ്ടിക്കും കൂട്ടു പ്രതികളായ മന്ത്രിമാർക്കുമെതിരെ അന്ന് എൽ ഡി ഫ് നടത്തിയത്.മാണിയും കെ ബാബുവും അടൂർ പ്രകാശും അടക്കം ഒരു ഡസൻ മന്ത്രിമാർക്കെതിരെ അന്ന് നിങ്ങൾ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.ചിലരുടെയെല്ലാം കേസുകൾ കോടതി ശരിവെച്ചതുമാണ്.ഇവരിൽ ആർക്കെങ്കിലും എതിരെ നിങ്ങൾ നടപടി സ്വീകരിച്ചതായി അറിവില്ല. !

കൂടാതെ മുൻ സർക്കാരിന്റെ കാലത്ത് വിജിലൻസ് അന്വേഷണം നടത്തി കണ്ടെത്തിയ 1700 അഴിമതിക്കാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത വിജിലൻസ് ഡയറക്ടറുടെ കത്ത് ഇപ്പോഴും വെളിച്ചം കാണാതെ മുക്ക്യമന്ത്രിയുടെ മേശപ്പുറത്തു കിടപ്പുണ്ട് എന്നത് പകൽ പോലെ സത്യമാണ്.ആരോഗ്യം, തദ്ദേശ ഭരണം, റവന്യു, സിവിൽ സപ്ലൈസ്, റജിസ്‌ട്രേഷൻ, സർവേ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കെതിരായാണു റിപ്പോർട്ടുകൾ.മുൻ സർക്കാരിന്റെകാലത്തു വിജിലൻസ് സർക്കാരിനു ശുപാർശ ചെയ്ത റിപ്പോർട്ടുകളിൽ തുടർനടപടി ആവശ്യപ്പെട്ടാണു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നാലു പ്രത്യേക റിപ്പോർട്ടുകൾ ആഭ്യന്തര വകുപ്പിനു കൈമാറിയത്.അല്ലാ എന്ന്‌ മുക്ക്യമന്ത്രിക്കു പറയാൻ കഴിയില്ല.തദ്ദേശ സ്ഥാപനങ്ങളിലെ 800ൽ അധികം പേർക്കെതിരായാണ് ആദ്യ റിപ്പോർട്ട്.പദ്ധതികളിലെ ക്രമക്കേടുകൾ,നിർമ്മാണ പ്രവർത്തനത്തിലെ അഴിമതി,സർട്ടിഫിക്കറ്റുകൾ നൽകിയതിലെ ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ടു തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, അംഗങ്ങൾ, മുൻ മേയർമാർ എന്നിവർക്കെതിരായി കഴിഞ്ഞ സർക്കാരിന്റെകാലത്തു തന്നെ സർക്കാരിനു വിജിലൻസ് റിപ്പോർട്ടുകൾ കൈമാറിയിരുന്നു.

എന്നാൽ ഈ റിപ്പോർട്ടുകളിൽ നടപടികളൊന്നും ഉണ്ടായില്ല.
ഈ സാഹചര്യത്തിലാണ് ജേക്കബ് തോമസിന്റെ ഇടപെടൽ.
വമ്പൻ രാഷ്ട്രീയ സ്വാധീമുള്ളവരാണ് ഈ പേരുകാരിൽ ഏറെയും.
അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രിയുടെ തീരുമാനത്തിന് ജേക്കബ് തോമസ് കാത്തുനിന്നത് .എന്നാൽ മുക്ക്യമന്ത്രി പിണറായി വിജയനും ആ ഫയലുകൾ പൂഴ്ത്തുന്ന കാര്യത്തിൽ ഉമ്മൻ ചാണ്ടിയെ കടത്തിവെട്ടി.ഇനി നിങ്ങൾ അവതരിപ്പിച്ച.നിങ്ങൾ മറന്നു തുടങ്ങിയ പ്രകടന പത്രിക എന്ന കേരള ജനതക്ക് നൽകിയ മോഹന വാൿധാനത്തിലേക്ക് വെറുതെ ഒന്ന് കണ്ണോടിക്കാം.

1 എല്ലാവര്‍ക്കും ഭക്ഷണം,
കൊടുത്തോ. ?
2 പാര്‍പ്പിടം
കൊടുത്തോ. ?
3 മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും കുറയ്ക്കുന്നതിന് നയം രൂപീകരിക്കും.
നാട് മൊത്തം മദ്യ ഷാപ്പായി. !
4 മദ്യ വര്‍ജ്ജനം പ്രോത്സാഹിപ്പിക്കും.
എങ്ങനെ. ഷാപ്പുകൾ കൂടുതൽ അനുവദിച്ചോ… ?
5 സാക്ഷരത മിഷന്റെ മാതൃകയില്‍ മദ്യ വര്‍ജ്ജനത്തിനായി പ്രത്യേക സംഘടന
കൊണ്ടുവന്നോ.?
6 പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കും.
പിൻവലിച്ചോ. ?
7 സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നിലവില്‍ വരും
നിലവിൽ വന്നോ. ?
8 2500 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കും
ഉൽപ്പാദിപ്പിച്ചോ.. ?
9 വിജിലന്‍സിനെ സ്വതന്ത്രമാക്കും
ഇപ്പൊ വിജിലൻസ് തന്നെ ഇല്ലാതായി… !
10 25 ലക്ഷം പേര്‍ക്ക് തൊഴില്‍.
കൊടുത്തോ… ?
11 ഐടി, ടൂറിസം, ഇലക്ട്രോണിക്സ് മേഖലകളില്‍ അവസരം. 1500 സ്റ്റാര്‍ട്ടപ്പുകള്‍
അഞ്ഞൂറ് സ്റ്റാർട്ടപ്പ് എങ്കിലും ആയോ.. ?
12 അഞ്ച് വര്‍ഷം വിലക്കയറ്റമില്ലാത്ത പൊതുവിപണി
ഏറ്റവും വലിയ തമാശ. !!!!!
13 പൊതുമേഖലയെ പുനരുദ്ധരിക്കും.
എത്രയെണ്ണം പുനരുദ്ധരിച്ചു.?
14 ഉത്പാദന ശേഷിയില്‍ 50 % വര്‍ധനവ് ലക്ഷ്യം
ലക്ഷ്യം എത്രത്തോളം കൈവരിച്ചു.. ?
15 വാതക പൈപ്പ് ലൈന്‍ പൂര്‍ത്തീകരിക്കും
കെല്‍ട്രോണ്‍ പുനരാരംഭിക്കും.
നടന്നുകൊണ്ടിരിക്കുന്നു.
16 ഇലക്ട്രോണിക്സ് രംഗത്ത് കേരളത്തെ ദേശീയ ഹബായി മാറ്റും
മാറ്റിയോ. ?
17 നാളികേരം, റബര്‍ തുടങ്ങിയ കാര്‍ഷിക വിളകളുടെ മൂല്യവര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കും
കാർഷിക വിലയിടിവ് തുടരുന്നു.
18 തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് മെട്രോ സിറ്റികളാക്കും
പ്രാരംഭ നടപടികൾ എങ്കിലും തുടങ്ങിയോ. ?
19 കര്‍ഷകര്‍ക്ക് ക്ഷേമ പദ്ധതികള്‍. മിനിമം വരുമാനം ഉറപ്പാക്കും
നടപടി തുടങ്ങിയിട്ടില്ല.
20 പഞ്ചായത്തുകളില്‍ ലേബര്‍ ബാങ്ക്
നടപടി തുടങ്ങിയിട്ടില്ല.
21 കേരളത്തില്‍ സ്മാര്‍ട്ട് റോഡുകള്‍.
നടപടി തുടങ്ങിയിട്ടില്ല.
22 ജലപാത നിര്‍മാണം പൂര്‍ത്തീകരിക്കും
നടപടി തുടങ്ങിയിട്ടില്ല.
23 നിര്‍ദിഷ്ട റയില്‍വേ ലൈന്‍ പൂര്‍ത്തീകരിക്കും.
നടപടി തുടങ്ങിയിട്ടില്ല.
24 രണ്ട് വരി റയില്‍വേ പാത നാല് വരിയാക്കാന്‍ പ്രത്യേക കമ്പനി
കമ്പനി രൂപീകരിച്ചിട്ടില്ല.
25 കേരളത്തെ വൃത്തിയുള്ള സംസ്ഥാനമാക്കും.
തോമസ് ഐസക്ക് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കുറച്ച് പച്ചക്കറിയും സേവനവാരവും നടത്തിയിരുന്നു വോട്ടു കിട്ടാൻ… ജയിച്ചപ്പോൾ അത് നിന്നുപോയി.
26 ദേശീയപാത നാല് വരിയാക്കും.
27 ദേശീയ ജലപാത പൂര്‍ത്തികരിക്കും
പ്രാരംഭ നടപടി പോലും തുടങ്ങിയിട്ടില്ല.
28 ഭൂരഹിതര്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് കിടപ്പാടം.
പ്രാരംഭ ഘട്ടത്തിലാണ്.
29 ആരോഗ്യ മേഖലയില്‍ സ്റ്റാഫ് പാറ്റേണ്‍ പുനപരിശോധിക്കും. ജീവനക്കാരെ ഇരട്ടിയാക്കും
നടപടി തുടങ്ങി.
30 നവീന ഹൃദയ ശസ്ത്രക്രിയ സംവിധാനങ്ങള്‍
താലൂക്ക് ആസ്പത്രികളില്‍ അര്‍ബുദ രോഗ ചികിത്സാ കേന്ദ്രം
പുരോഗതിയുണ്ട്.
31 8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക്ക് ആക്കും.
പുരോഗതിയുണ്ട്.
32 സര്‍വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കും
പുരോഗതിയുണ്ട്.
33 ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടം തുടങ്ങും
തുടങ്ങി.
34 കുടുംബശ്രീക്ക് നാല് ശതമാനം നിരക്കില്‍ പലിശ
35 വിദേശത്ത് നിന്ന് തിരിച്ച് വരുന്നവര്‍ക്ക് തൊഴില്‍
ഇല്ല.
36 ജില്ലാ സംസ്ഥാന ബാങ്കുകളെ സംയോജിപ്പിച്ച് പുതിയ ബാങ്ക്
തുടങ്ങിയിട്ടില്ല
37 അഴിമതിക്ക് അന്ത്യം കുറിക്കും
അഴിമതിക്കാർ ആരും തന്നെ നിയമ നടപടികൾ നേരിടുന്നില്ല…
38 പി.എസ്.സി അഡൈ്വസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനകം നിയമം
39 ഭരണ, കോടതി ഭാഷകള്‍ മലയാളമാക്കും
ആക്കി…
40 മെഡിക്കല്‍, എന്‍ജി. പ്രവേശ പരീക്ഷകള്‍ മലയാളത്തില്‍. ബിരുദം വരെ മലയാള പഠനം നിര്‍ബന്ധം.മാണിയുടെ അഴിമതിയും സോളാറും ആയിരുന്നു എൽ ഡി എഫ് നെ വൻ ഭൂരിപക്ഷത്തോടു കൂടി കേരളത്തിൽ അധികാരത്തിൽ വരാൻ സഹായിച്ചത്.

അതിൽ സോളാർ ഉമ്മൻ ഇപ്പോൾ കേരളത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും സോയ്‌ര്യവിഹാരം നടത്തുന്നു.മാണി എൽ ഡി എഫ് ന്റെ അടുത്ത ധനമന്തിയാകാനുള്ള തയാറെടുപ്പിലുമാണ്.നല്ല ഭരണമാണ് തുടർ ഭരണത്തിനുള്ള സാധ്യത നിശ്ചയിക്കുന്നത്. അത് എത്രത്തോളം എന്നുള്ളത് ഇനിയും കാണേണ്ടിയിരിക്കുന്നു.