“അവനെ തന്ന ദൈവം തിരിച്ചു വിളിച്ചതല്ലേ.. ആരും കരയരുത്.നമുക്ക് ഇവനേ ചിരിച്ചുകൊണ്ട് സന്തോഷത്തോടെ യാത്രയാക്കാം.” മാതാവു നടത്തിയ ചരമ പ്രസംഗം വൈറല്‍ ആകുന്നു

ചെങ്ങന്നൂർ :മകൻ വാഹനാപകടത്തിൽ മരിച്ചു കിടക്കുമ്പോഴും ധൈര്യം വിടാതെ അവന് വേണ്ടി യാത്രാമൊഴി ചൊല്ലുകയാണ് മറിയാമ്മ ജേക്കബ് എന്ന വീട്ടമ്മ.
ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടംപിടിച്ച ,കാറോട്ടത്തിലെ ദേശീയ റെക്കോഡ് ജേതാവ് ചെങ്ങന്നൂരിൽ സ്‌കൂട്ടർ അപകടത്തിൽ തിരുവല്ല കുറ്റൂർ താഴ്ചയിൽ ജേക്കബ് കുര്യന്റെ മകൻ വിനു കുര്യൻ ജേക്കബ് (25) ന്റെ മരണം അമ്മയേ വേദനിപ്പിച്ചില്ല. മൈക്ക് കൈയിലെടുത്ത് ആ മാതാവ് പറഞ്ഞത് ഇങ്ങനെ:”അവന് വിലാപ യാത്രയല്ല നല്‌കേണ്ടതെന്നും നമുക്ക് ഇവനേ ചിരിച്ച് സന്തോഷത്തോടെ യാത്രയാക്കാം. ആരും കരയരുത്.

ദൈവം അവനേ വിളിച്ചതാണ്. എനിക്ക് ദൈവം തന്ന കുഞ്ഞിനേ ദൈവം എടുത്തുകൊണ്ട് പോയി. ആർക്കാണ് തടയാൻ പറ്റുക..അവന്റെ അച്ചക്ക് പറ്റുമോ? അവന് ദൈവം ഇത്രയേ ദിവസങ്ങൾ കൊടുത്തുള്ളു. അവന് അനുവദിച്ച ആയുസാണിത്. ഞാൻ എന്റെ കുഞ്ഞിനേ കാണും മുമ്പേ എന്റെ ഉദരത്തിൽ വളരുമ്പോൾ അവൻ കണ്ടിരുന്നു.. നമ്മുടെയൊക്കെ ജീവിതത്തിൽ ഇതൊക്കെയാണ് അവസ്ഥ. നമ്മൾ എല്ലാവരും ഈ പെട്ടിയിൽ കിടക്കും. സ്‌നേഹിക്കാൻ കിട്ടുന്ന സമയം നമ്മൾ അങ്ങേയറ്റം സ്‌നേഹിക്കുക.
നിർവ്യാജം സ്‌നേഹിക്കുക. ലോകം കാണുന്ന പ്രേമ ബന്ധമല്ല സ്‌നേഹം..ദൈവീക സ്‌നേഹമാണ്. അത് ഞങ്ങളെ പഠിപ്പിച്ചത് ഈ മകനാണ്. അവൻ എന്നെ ഡാൻസ് കളിപ്പിക്കും..ചിരിപ്പിക്കും. അവന് കരയുന്നത് ഇഷ്ടമല്ല. ചിരിക്കുന്നതാണിഷ്ടം. അവനെ ചിരിച്ച് നമുക്ക് വിടാം….ലോക ബന്ന്ധങ്ങൾ ഒന്നും ഇവിടെ തീരില്ല.അവന്റെ ശരീരം മാത്രമേ എടുക്കാനാകൂ. അവന്റെ മനസോ, ആത്മാവോ, ചിരിയോ സന്തോഷമോ ഒന്നും എന്നിൽ നിന്നും എടുക്കാനാകില്ല. സാത്താൻ അതിന്റെ ക്രഡിറ്റ് എടുക്കേണ്ട. സാത്താന് തോല്പിക്കാനാകില്ല.
ഇക്കഴിഞ്ഞ ഡിസബർ 6നായിരുന്നു വിനു മരിച്ചത്. ബൈക്ക് ബസിൽ ഇടിച്ചായിരുന്നു അപകടം. എൻജിനീയറിങ് പഠനത്തിനുശേഷം തിരുവനന്തപുരത്ത് ക്വാളിറ്റി കൺട്രോൾ പഠനം നടത്തുകയായിരുന്നു. 2014 ൽ കശ്മീരിൽ നിന്നു കന്യാകുമാരി വരെ കാറിൽ 3,888 കിലോമീറ്റർ 52 മണിക്കൂർ 58 മിനിറ്റ് കൊണ്ടു പൂർത്തിയാക്കിയതിനാണു വിനു ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയത്.