ഹണിമൂണ്‍ ആഘോഷിച്ച് കൊഹ്‌ലിയും അനുഷ്‌കയും

കഴിഞ്ഞദിവസമാണ് ഇറ്റലിയിലെ ടാസ്‌കനിയില്‍ വെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ക്യപ്റ്റന്‍ വിരാട് കൊഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും വിവാഹിതരായത്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ നിന്ന് കൊഹ്ലി വിട്ടു നിന്നപ്പോള്‍ തന്നെ വിവാഹത്തിനുള്ള മുന്നൊരുക്കമാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

എന്നാല്‍ ഇരുവരും വാര്‍ത്ത നിഷേധിക്കുകയാണുണ്ടായത്. ഒടുവില്‍ വിവാഹ വിശേഷം ട്വിറ്ററിലൂടെ കൊഹ്‌ലി തന്നെ ആരാധകരെ അറിയിക്കുകയായിരുന്നു.വിവാഹശേഷം ഇപ്പോള്‍ താരദമ്പതികള്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന തിരക്കിലാണ്. യൂറോപ്പിലെ മഞ്ഞുമൂടിയ പര്‍വ്വതപ്രദേശത്തു നിന്ന് കൊഹ്‌ലിക്കൊപ്പമുള്ള സെല്‍ഫി ഫോട്ടോ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകര്‍ക്കായ് അനുഷ്‌കയാണ് പങ്കുവെച്ചിരിക്കുന്നത്. ‘ഞങ്ങളിപ്പോള്‍ സ്വര്‍ഗത്തിലാണ്’….ഞങ്ങള്‍ സ്‌നേഹം അനുഭവിക്കുകയാണ്’ എന്ന അടിക്കുറിപ്പോടെയാണ് അനുഷ്‌കയുടെ പോസ്റ്റ്.ഇരുവരും ജാക്കറ്റിട്ടിരിക്കുന്ന സെല്‍ഫിയെടുത്തത് വിരാട് കൊഹ്‌ലിയാണ്.