ബോളിവുഡ് ചിത്രം ‘ന്യൂട്ടന്‍’ ഓസ്‌കറില്‍ നിന്ന് പുറത്തായി

ന്യൂഡല്‍ഹി: രാജ്കുമാര്‍ റാവു ബോളിവുഡ് ചിത്രം ‘ന്യൂട്ടന്‍’ ഓസ്‌കര്‍ മത്സരത്തില്‍ നിന്ന് പുറത്തായി. മികച്ച വിദേശ ഭാഷാ ചിത്ര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിരുന്ന ന്യൂട്ടന്‍ പുറത്തായതായി അക്കാദമി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.

അമിത് വി മസുര്‍ക്കറാണ് ന്യൂട്ടന്‍ ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ പങ്കജ് തൃപാതി, അഞ്ജലി പാട്ടീല്‍, രഘുബീര്‍ യാദവ്, സഞ്ജയ് മിശ്ര എന്നിവരുമുണ്ട്.

വിദേശ ഭാഷാ ചിത്ര വിഭാഗത്തിലേക്ക് ഒമ്പത് ചിത്രങ്ങളാണ് മത്സരിക്കുന്നത്. ചിലി ചിത്രം ഫന്റാസ്റ്റിക് വിമന്‍, ജെര്‍മന്‍ ചിത്രം ഇന്‍ ദ ഫേഡ്, ഹംഗറിയില്‍ നിന്നുള്ള ബോഡി ആന്റ് സോള്‍, ഇസ്രാഈല്‍ ചിത്രം ഫോക്‌സ്‌ട്രോറ്റ്, ലെബനന്‍ ചിത്രം ഇന്‍സള്‍ട്ട്, റഷ്യയില്‍ നിന്നുള്ള ലവ് ലെസ്, സെനഗലില്‍ നിന്നുള്ള ഫെലിസിറ്റ്, സൗത്ത് ആഫ്രിക്കന്‍ ചിത്രം ദ വൂണ്ട്, സ്വീഡന്‍ ചിത്രം ദ സ്‌ക്വയര്‍ എന്നിവയാണ് മത്സര രംഗത്തുള്ള ചിത്രങ്ങള്‍.

മദര്‍ ഇന്ത്യ, സലാം ബോംബെ, ലഗാന്‍, വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഇന്ത്യ എന്നിവയാണ് ഇതിനു മുമ്പ് ഓസ്‌കറില്‍ ഇടം പിടിച്ച ഇന്ത്യന്‍ ചിത്രങ്ങള്‍. ഇവയെല്ലാം മികച്ച വിദേശ ചിത്രങ്ങളുടെ ആദ്യത്തെ അഞ്ചെണ്ണത്തില്‍ ഇടം നേടിയിരുന്നു. എന്നാല്‍ പുരസ്‌കാരം കരസ്ഥമാക്കിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ