സൗബിന്‍ സാഹിര്‍ വിവാഹിതനായി

കൊച്ചി;മലയാളികളുടെ സ്വന്തം സൗബിന്‍ സാഹിര്‍ വിവാഹിതനായി.കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറാണ് യുവ സംവിധായകന്റെ ജീവിത പങ്കാളി.ഒക്ടോബറിൽ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ചിത്രങ്ങളോടൊപ്പം സൗബിന്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

സഹ നടനായാണ് സൗബിന്‍ വെള്ളിത്തിരയിൽ എത്തുന്നത്. തുടർന്ന് സഹ സംവിധായകനായി മാറിയ സൗബിന്‍ മികച്ച അഭിനയം കാഴ്ചവെച്ച് സിനിമയിൽ സജീവമായി.ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായ പറവയിലൂടെ സംവിധാനരംഗത്തുമെത്തി.