രാമലീല നൂറാം ദിനത്തിലേക്ക്

ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല നൂറാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്.”ജനപ്രിയ വിജയത്തിന്റെ 100 നാളുകൾ കൂടെ നിന്ന കൂട്ട് നിന്ന എല്ലാര്ക്കും നന്ദി!!!!” എന്ന് അരുൺ ഗോപി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

11 ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്നു മാത്രമായി 25 കോടി നേടിയിരുന്നു. 50 ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ എത്തിയ ആദ്യ ദിലീപ് ചിത്രം കൂടിയാണ് രാമലീല.

നടി ആക്രമിക്കപ്പെട്ട കേസുമായി ദിലീപിനെതിരെ വിവാദങ്ങളും , കേസുകളും ഉയർന്ന് വന്ന സമയത്താണ് രാമലീല തീയേറ്ററുകളിൽ എത്തിയത്.എന്നാൽ വിവാദങ്ങൾ ഒന്നും ചിത്രത്തെ ഒരു തരത്തിലും പിന്നോട്ടടിച്ചില്ല. പകരം മികച്ച വിജയമാണ് പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തിന് ലഭിച്ചത്.