കെ.എം മാണിയുടെ പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ ആവശ്യമില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍

കോട്ടയം: കെ.എം മാണിയുടെ പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ ആവശ്യമില്ലെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. നിലവില്‍ ഇടതുപക്ഷത്തിന്റെ നില കേരളത്തില്‍ ഭദ്രമാണെന്നും പന്ന്യന്‍ പറഞ്ഞു. മാണിയുടെ എല്‍.ഡി.എഫ് പ്രവേശന നീക്കത്തില്‍ അപകടമുണ്ടെന്ന് സംശയിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.