ഓഖിയുടെ വ്യാപ്തി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തും

തിരുവനന്തപുരം: ഓഖിയുടെ വ്യാപ്തി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി. ദൃശ്യങ്ങള്‍ സഹിതമുള്ള പ്രസന്റേഷന്‍ തയ്യാറാക്കുന്നു. തിരുവനന്തപുരത്ത് വെച്ച് പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കും. ദുരന്തനിവാരണ അതോറിറ്റിയാണ് പ്രസന്റേഷന്‍ തയ്യാറാക്കുന്നത്. മുഖ്യമന്ത്രിയാണ് നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഓ​ഖി ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ൽ കാ​ണാ​താ​യ​വ​രു​ടെ പു​തി​യ ക​ണ​ക്കു​മാ​യി സ​ർ​ക്കാ​ർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഓഖി ദുരന്തത്തില്‍ 300 പേരെ കാണാതായെന്ന് സര്‍ക്കാരിന്റെ പുതിയ കണക്ക്. പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ വകുപ്പുകളുടെ കണക്കുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. 60 പേര്‍ മരിച്ചെന്നാണ് പുതിയ കണക്ക്. 40 മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. അതേസമയം ദുരന്തം വിതച്ചു രണ്ട് ആഴ്ച കഴിയുമ്പോഴും ദുരിതബാധിതരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും സര്‍ക്കാരിന്റെ പക്കലില്ലെന്ന് ആക്ഷേപമുണ്ട്.

അതേസമയം ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഗോവന്‍ തീരം വരെ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തെരച്ചിലില്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ബോട്ടുടമകളോട് ആവശ്യപ്പെട്ടു. 200ഓളം ബോട്ടുകള്‍ വിട്ടുനല്‍കാന്‍ ബോട്ടുടമകളോട് ആവശ്യപ്പെട്ടു. ബോട്ടുടമകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മത്സ്യത്തൊഴിലാളി സംഘടനകളുമായും മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.