പേരിനൊപ്പമുള്ള ‘ഗാന്ധി’യാണ് തന്നെ രണ്ടു തവണ ലോക്സഭാംഗമാക്കിയതെന്ന് ബിജെപി എംപി വരുൺ ഗാന്ധി

ഹൈദരാബാദ്: പേരിനൊപ്പമുള്ള ‘ഗാന്ധി’യാണ് തന്നെ രണ്ടു തവണ ലോക്സഭാംഗമാക്കിയതെന്ന് ബിജെപി എംപി വരുൺ ഗാന്ധി. ജനങ്ങള്‍ക്കിടയിൽ സ്വാധീനമുള്ള അച്ഛനോ മുത്തച്ഛനോ ഇല്ലാത്തവര്‍ക്ക് രാഷ്ട്രീയത്തില്‍ സ്ഥാനം നേടാന്‍ വളരെ ബുദ്ധിമുട്ടാണെന്നും വരുണ്‍ പറഞ്ഞു. ഇല്ലെങ്കിൽ ആർക്കും രാഷ്ട്രീയത്തിൽ സ്വന്തം മുദ്ര പതിപ്പിക്കാൻ കഴിയില്ലെന്നും വരുൺ പറഞ്ഞു. ഹൈദരാബാദിൽ ഒരു സെമിനാറിൽ സംസാരിക്കുകയായിരുന്നു വരുൺ ഗാന്ധി.

”ഇന്ന്​ ഞാനിവിടെ വന്നിരിക്കുന്നു. എല്ലാവരും എന്നെ കേള്‍ക്കുന്നു. എ​​ന്റെ പേരില്‍ ഗാന്ധി ഇല്ലായിരുന്നുവെങ്കില്‍ എനിക്ക്​ ചെറുപ്രായത്തില്‍ തന്നെ രണ്ടുതവണ എം.പിയാകാന്‍ സാധ്യമാകുമായിരുന്നില്ല. നിങ്ങളാരും എന്റെ പ്രസംഗം കേള്‍ക്കാനും ഉണ്ടാകുമായിരുന്നില്ല. സ്വാധീനമുള്ള പിതാക്കന്‍മാരോ അഭ്യുദയകാംക്ഷികളോ ഇല്ലാത്തതിനാല്‍ രാഷ്​ട്രീയത്തില്‍ എവിടെയും എത്താതെ പോയ കഴിവുള്ള എത്രയോ യുവജനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്​. സമ്പത്തോ സ്വാധീനമോ ഉള്ള അഭ്യുദയ കാംക്ഷികളില്ലാത്ത, ദരിദ്രരായ യുവജനങ്ങള്‍ക്ക്​, കഴിവും നേതൃപാടവവും ഉണ്ടെങ്കിലും രാഷ്​ട്രീയത്തില്‍ ഒന്നുമാകാന്‍ സാധിക്കുന്നില്ലെന്നതാണ്​ യാഥാര്‍ഥ്യം”- വരുണ്‍ പറഞ്ഞു.

എന്റെ പേരിലൊരു ഗാന്ധി ഇല്ലായിരുന്നെങ്കിൽ ഇത്ര ചെറുപ്പത്തിലേ ഞാൻ എംപിയാകുകയോ നിങ്ങളെന്നെ കേൾക്കുകയോ ചെയ്യുമായിരുന്നില്ല. വ്യക്തമായ പാരമ്പര്യമില്ലാത്തതിനാൽ കഴിവുള്ള ഒട്ടേറെ യുവാക്കളാണ് രാഷ്ട്രീയത്തിലെത്താതെ പോകുന്നത്. കഴിഞ്ഞ 15 വർഷത്തിനിടെ 25,000 രൂപ വായ്പയടയ്ക്കാൻ കഴിയാത്തതിനാൽ 14 ലക്ഷത്തോളം കർഷകരാണ് ജയിലിൽ അടയ്ക്കപ്പെടേണ്ടി വന്നിട്ടുള്ളത്. പണക്കാരും പാവപ്പെട്ടവരും ഒരുപോലെ ആകുന്ന കാലം വന്നില്ലെങ്കിൽ ഒരിക്കലും നമ്മള്‍ സ്വപ്നം കാണുന്ന ഇന്ത്യ നടപ്പാകില്ലെന്നും വരുൺ ഗാന്ധി പറഞ്ഞു.
ബാങ്കുകളില്‍ കോടികള്‍ കട​മുള്ള പണക്കാര്‍ മക്കളുടെ വിവാഹം ആര്‍ഭാട പൂര്‍വം നടത്തുമ്പോള്‍, വര്‍ഷങ്ങളായി 25,000 രൂപ തിരിച്ചടക്കാന്‍ സാധിക്കാതെ 14 ലക്ഷത്തിലേറെ വരുന്ന കര്‍ഷകരും സാധാരണക്കാരും ജയിലിലടക്കപ്പെടുകയാണ്​. രാജ്യത്ത്​ ഏകനീതി നടപ്പാകാത്ത കാലത്തോളം ഇന്ത്യ നമ്മുടെ സ്വപ്​നങ്ങളിലേതു പോലെയാകില്ല. ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ ധാരാളം അസമത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ട്​. 60 ശതമാനത്തോളം വരുന്ന രാജ്യത്തി​​ന്റെ സമ്പത്ത് നിയന്ത്രിക്കുന്നത്​ ഒരു ശതമാനം മാത്രം വരുന്ന ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.