രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം : ബഹ്‌റൈനിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി

മനാമ: ബ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം ബഹ്‌റൈനിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബഹ്‌റൈന്‍ സെന്റര്‍ മാര്‍ക്കറ്റില്‍ ആഹ്ലാദ പ്രകടനം നടത്തി ആഘോഷിച്ചു.കോണ്‍ഗ്രസ്സ് അനുകൂല പ്രവാസി സംഘടനയായ ഒ.ഐ.സി.സി നാഷണല്‍ കമ്മറ്റിയും മുസ്ലിംലീഗ് അനുകൂല പ്രവാസി സംഘടനയായ ബഹ്‌റൈന്‍ കെ.എം.സിസിയും ഒരുമിച്ചാണ് ആഘോഷ പ്രകടനം സംഘടിപ്പിച്ചത്.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനായി പ്രഖ്യാപനം നടന്നയുടന്‍ നേരത്തെ നിശ്ചയിച്ചതു പ്രകാരം യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ബഹ്‌റൈന്‍ സെന്റര്‍ മാര്‍ക്കറ്റിലേ്‌ക്കൊഴുകുകയായിരുന്നു.

ആഹ്ലാദ പ്രകടനത്തിന് ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറല്‍ സെക്രട്ടറി ബോബി പാറയില്‍, ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീല്‍ കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കൂടാതെ ദേശീയ ദിനാഘോഷ പരിപാടികള്‍ക്ക് മുന്നോടിയായി സെന്റര്‍ മാര്‍ക്കറ്റിലുടനീളം 2000 പേര്‍ക്ക് പായസ വിതരണവും സംഘടിപ്പിച്ചിരുന്നു. പായസ വിതരണത്തിന് സെന്റ്ര്! മാര്‍ക്കറ്റിലെ ജീവനക്കാരും പ്രവാസി മലയാളികളുമായ നിസാം, സലാം മന്പാട്ടുമൂല, ഉസ്മാന്‍ തൃശൂര്‍, റഷീദ്, സാബിത് വടകര, ഇബ്രാഹീം എം.എസ്.എസ് എന്നിവര്‍ നേതൃത്വം നല്‍കി.

ചടങ്ങില്‍ ഷാഫി പാറക്കട്ട, സൂപ്പി ജീലാനി, മുഹമ്മദലി, സലാം മമ്പാട്ടുമൂല, മൗസല്‍ മൂപ്പന്‍ തിരൂര്‍, സന്തോഷ് കാപ്പില്‍, ജവാദ് വക്കം, ഇബ്രാഹിം അദ്ഹം, നസിമുദ്ധീന്‍,രാഘവന്‍ കരിച്ചേരി, അനില്‍ കൊല്ലം, സല്‍മാനുല്‍ ഫാരിസ്,സുരേഷ് പുണ്ടൂര്‍,സജി എരുമേലി,ആകിഫ്, ലിജോ പുതുപ്പള്ളി,ഉല്ലാസ്,ഷമീം,മഹേഷ്,ബിജു അടുക്കളത്തില്‍,അജി പി ജോയ്,അനൂപ്, ബിനി അനില്‍ എന്നിവരും സന്നിഹിതരായിരുന്നു.