ബിജു മേനോൻ ചിത്രം ‘പടയോട്ടം’ ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ബിജു മേനോൻ നായകനാകുന്ന പുതിയ ചിത്രം പടയോട്ടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി.ഷെർലോക് ടോംസ് എന്ന സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച റഫീഖ് ഇബ്രാഹിം സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് പടയോട്ടം.റഫീഖ് ഇബ്രാഹിം തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്.ഹാസ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള കുടുംബചിത്രമായിരിക്കും പടയോട്ടം.മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയ്ക്കു ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രമാണിത്.ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം വിഷുവിന് തീയേറ്ററുകളിൽ എത്തും.