ഓസ്‌ട്രേലിയയിൽ ആദ്യ സ്ത്രീ ദമ്പതികൾ വിവാഹിതരായി

സിഡ്‌നി : ദശാബ്ദങ്ങളായി നിലനിന്നിരുന്ന രാഷ്ട്രീയ ചർച്ചകൾക്കും,വിമർശനങ്ങൾക്കും മാറ്റങ്ങൾ സൃഷ്ടിച്ചു ഓസ്‌ട്രേലിയൻ സർക്കാർ സ്വവർഗ വിവാഹ ബിൽ പാസ്സാക്കിയിരുന്നു.രാജ്യത്ത് നിയമം നിലവിൽ വന്നതിന് ശേഷമുള്ള ആദ്യത്തെ സ്വവർഗ വിവാഹം കഴിഞ്ഞ ദിവസം നടന്നു. സ്ത്രീ ദമ്പതികളാണ് വിവാഹിതരായത്.

ജനുവരിയിലാണ് ആദ്യത്തെ വിവാഹം നടക്കുന്നതെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ നോട്ടീസ് കാലയളവ് മാറ്റി നിർത്തി ഇവർക്ക് വിവാഹത്തിന് അധികൃതർ അനുവാദം നൽകുകയായിരുന്നു.

gettyimages-893749328

ലോറൺ പ്രൈസ് (31), അമി ലേക്കർ (29) എന്നിവരാണ് സിഡ്നിയിൽ പ്രതിജ്ഞയെടുത്ത് വിവാഹിതരായത്.നിയമ പോരാട്ടത്തിനൊടുവിൽ അംഗീകരിക്കപ്പെട്ട തങ്ങളുടെ അവകാശത്തെ സന്തോഷത്തോടെയാണ് ദമ്പതികൾ വരവേൽക്കുന്നത്.