സുധീര്‍ പണിക്കവീട്ടിലിന്റെ കാവ്യസമാഹാരം പ്രകാശനം ചെയ്തു

സുധീര്‍ പണിക്കവീട്ടിലിന്റെ കാവ്യസമാഹാരം പ്രകാശനം ചെയ്തു.ഉറ്റവര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പുസ്തകത്തിന്റെ കോപ്പി നേരിട്ടും തപാല്‍ മുഖേനയും എത്തിച്ചുകൊണ്ട് ശ്രീ സുധീര്‍ പണിക്കവീട്ടില്‍ അദ്ദേഹത്തിന്റെ അക്ഷരക്കൊയ്ത്ത് എന്ന കാവ്യസമാഹാരത്തിന്റെ പ്രകാശന കര്‍മ്മം ഡിസംബര്‍ 8 മുതല്‍ ഡിസംബര്‍ 15 2017 തിയ്യതികളിലായി സ്വയം നിര്‍വ്വഹിച്ചു.

പുസ്തകം വായിക്കാന്‍ ആഗ്രഹമുള്ളവര്‍ ബന്ധപ്പെടുക : സുധീര്‍ പണിക്കവീട്ടില്‍ sudhirpanikkaveetil@gmail.com or editor@emalayalee.com. പുസ്തകത്തിന്റെ വില പത്ത് ഡോളറും തപാല്‍ ചാര്‍ജ് 2 ഡോളര്‍ . 63 സെന്റുമാണ്.

പുസ്തകത്തെക്കുറിച്ച്: കവിമനസ്സില്‍ പലപ്പോഴും മിന്നിമറഞ്ഞുപോയ വികാരങ്ങളുടെ ലളിതമായ കാവ്യാവിഷ്ക്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യത്യസ്തമായ കവിതകള്‍. ആര്‍ക്കും വായിച്ചാല്‍ മനസ്സിലാകും വിധം രചന നിര്‍വ്വഹിച്ചിട്ടുള്ള ഇതിലെ കവിതകള്‍ ആധുനികതയോട് അകലം പാലിച്ചുകൊണ്ട് കല്പ്പനയുടെ പടവുകളിലൂടെ അനുരാഗലോലരായ് കയറിപോകുന്നു. സത്യവും സൗന്ദര്യവും ഉള്‍ക്കൊള്ളുന്ന ഈ കവിതകളിലൂടെ സഹൃദയരായ വായനക്കാരെ ഒന്ന് സഞ്ചരിച്ച് നോക്കുക.